ഇതെന്റെ സ്നേഹ ചുംബനം!; DRS എടുപ്പിച്ച് വിക്കറ്റ് രക്ഷിച്ച പടിക്കലിനെ ഉമ്മ വെച്ച് രാഹുൽ; VIDEO

രാഹുലിന്റെ പാഡിൽ കൊണ്ട പന്ത് അംപയർ ഔട്ട് വിളിക്കുകയായിരുന്നു

ഇതെന്റെ സ്നേഹ ചുംബനം!; DRS എടുപ്പിച്ച് വിക്കറ്റ് രക്ഷിച്ച പടിക്കലിനെ ഉമ്മ വെച്ച് രാഹുൽ; VIDEO
dot image

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം അപൂർവ സംഭവം. അംപയര്‍ എല്‍ബിഡബ്ല്യു ഔട്ട് വിളിച്ചതിന് പിന്നാലെ ഡിആര്‍എസ് എടുക്കാന്‍ ആവശ്യപ്പെട്ട് വിക്കറ്റ് പോവാതെ കാത്തതിന് ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കലിന് കെ എല്‍ രാഹുൽ സ്നേഹചുംബനം നൽകി.

നാലാം ദിനത്തിൽ യശസ്വി ജയ്സ്വാളിനെ മൂന്നാം പന്തിൽ ഇന്ത്യക്ക് പൂജ്യത്തിൽ നഷ്ടമായിരുന്നു. പിന്നാലെയാണ് ഒന്നാം ഇന്നിങ്സിലെ ഉജ്ജ്വല കൂട്ടുകെട്ട് രണ്ടാം ഇന്നിങ്സിലും ഇരുവരും ആവർത്തിച്ചത്.

അതിനിടെയാണ് രാഹുൽ ദേവ്ദത്തിന്റെ ഇടപെടലിൽ ഔട്ടിൽ നിന്നു രക്ഷപ്പെട്ടത്. നിർണായകമായ 65 റൺസ് ബോർഡിൽ ചേർത്താണ് കൂട്ടുകെട്ട് പിരിഞ്ഞത്.

മത്സരത്തിന്റെ 11ാം ഓവറിലാണ് പ്രഭാത് ജയസൂര്യയുടെ പന്തിൽ കെഎൽ രാഹുൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയത്. രാഹുലിന്റെ പാഡിൽ കൊണ്ട പന്ത് അംപയർ ഔട്ട് വിളിക്കുകയായിരുന്നു. തുടക്കത്തിൽ താൻ ഔട്ടാണെന്നു രാ​ഹുലും കരുതി. അദ്ദേഹം പവലിയനിലേക്ക് നടക്കാനും തുടങ്ങി.

എന്നാൽ പടിക്കൽ അദ്ദേഹത്തെ തടഞ്ഞു. ഡിആർഎസ് എടുക്കാൻ നിർബന്ധിച്ചു. അതിനു രാഹുൽ വഴങ്ങി. താരം ഡിആർഎസ് എടുത്തു.


പരിശോധനയിൽ പന്ത് സ്റ്റംപിനു കൊള്ളാതെ മുകളിൽ കൂടി നേരിയ വ്യത്യാസത്തിൽ കടന്നു പോകുന്നതായി തെളിഞ്ഞു. ഇതോടെ ഫീൽഡ‍് അംപയർ തീരുമാനം മാറ്റി രാഹുൽ നോട്ടൗട്ടാണെന്നു വിധിച്ചു.

പിന്നാലെ ദേവ്ദത്ത് പടിക്കലിനെ കെട്ടിപ്പിടിച്ച് രാഹുൽ ചുംബിക്കുന്നതായി കാണിച്ചാണ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ആദ്യ ഇന്നിങ്സിൽ 82 റൺസ് നേടിയ രാഹുൽ രണ്ടാം ഇന്നിങ്സിൽ 2 വീതം സിക്സും ഫോറും സഹിതം 35 റൺസുമായി മടങ്ങി.

content highlights: devdutt padikkal kl rahul drs kiss video india vs sri lanka 1st test

dot image
To advertise here,contact us
dot image