

ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 178 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 462 റൺസിന് ശ്രീലങ്കയുടെ മറുപടി 284 റൺസിലവസാനിച്ചു.
ശ്രീലങ്കയ്ക്ക് വേണ്ടി സോനല്‍ ദിനുഷ സെഞ്ച്വറി നേടി. 100 റൺസ് തികച്ച് താരം പുറത്തായി. നിരോഷന്‍ ഡിക്ക്‌വെല്ല 80 റൺസ് നേടി. മറ്റാർക്കും തിളങ്ങാനായില്ല.
ഒരു ഘട്ടത്തിൽ 90 റൺസിന് അഞ്ച് എന്ന നിലയിലായിരുന്നു ലങ്ക. 146 റൺസിന്റെ ദിനുഷ-ഡിക്ക്‌വെല്ല ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ആതിഥേയരെ മുന്നോട്ടുനയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മാനവ് സുതർ നാല് വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 462 റൺസിൽ അവസാനിച്ചിരുന്നു. 167 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
കെ എല്‍ രാഹുല്‍ (82), ധ്രുവ് ജുറല്‍ (51) എന്നിവരും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. യശസ്വി ജയ്‌സ്വാള്‍ (32), മാനവ് സുതര്‍ (24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ശ്രീലങ്കയ്ക്ക് വേണ്ടി പ്രഭാത് ജയസൂര്യ നാലും കേഷര നുവാന്ത മൂന്നും വിക്കറ്റ് വീഴ്ത്തി.
content highlights: india take first innings lead against sri-lanka spin bowlers