അമ്പമ്പോ..!; ഇതെന്താ പറവയോ!; ഒറ്റ കയ്യിൽ ഡൈവ് ക്യാച്ചുമായി ഗിൽ; VIDEO

ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ കിടിലൻ ഡൈവ് ക്യാച്ച്.

അമ്പമ്പോ..!; ഇതെന്താ പറവയോ!; ഒറ്റ കയ്യിൽ ഡൈവ് ക്യാച്ചുമായി ഗിൽ; VIDEO
dot image

ശ്രീലങ്ക ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ കിടിലൻ ഡൈവ് ക്യാച്ച്. ഒറ്റ കയ്യിലാണ് താരത്തിന്റെ അവിശ്വസനീയ പ്രകടനം.

ശ്രീലങ്കയുടെ ആദ്യ ഇന്നിങ്സിലെ പതിനേഴാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. കുൽദീപിന്റെ പന്ത് ഡ്രൈവ് ചെയ്യാനായി ക്രീസിനു പുറത്തേക്ക് ഇറങ്ങി കളിച്ച മെൻഡിസിന്റെ ഷോട്ട് എക്സ്ട്രാ കവറിലേക്ക് പറന്നു.

പന്ത് ​ഗ്രൗണ്ടിൽ തൊടാൻ നിൽക്കെയാണ് ഇടത്തേക്ക് പൂർണമായി ഡൈവ് ചെയ്ത് നിലത്തോടു ചേർന്നു ​ഗിൽ പന്ത് കൈപ്പിടിയിൽ ഒതുക്കിയത്. ​ഗില്ലിന്റെ ഫീൽഡിങ് കണ്ട് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളും കമന്ററി ബോക്സിലുണ്ടായിരുന്ന കമന്റേറ്റർമാരും ഒരുപോലെ അന്തം വിട്ടു. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 462 റൺസാണ് എടുത്തത്. 167 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

കെ എല്‍ രാഹുല്‍ (82), ധ്രുവ് ജുറല്‍ (51) എന്നിവരും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. യശസ്വി ജയ്‌സ്വാള്‍ (32), മാനവ് സുതര്‍ (24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ശ്രീലങ്കയ്ക്ക് വേണ്ടി പ്രഭാത് ജയസൂര്യ നാലും കേഷര നുവാന്ത മൂന്നും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ലഞ്ചിന് പിരിയുമ്പോള്‍ ശ്രീലങ്ക അഞ്ചിന് 99 എന്ന നിലയിലാണ്. സോനല്‍ ദിനുഷ (14), നിരോഷന്‍ ഡിക്ക്‌വെല്ല (8) എന്നിവരാണ് ക്രീസില്‍. മാനവ് സുതര്‍ ഇന്ത്യക്ക് വേണ്ടി വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

content highlights: shubman gill one handed diving catch video

dot image
To advertise here,contact us
dot image