

മലയാളിയുടെ ഏറ്റവും വലിയ രണ്ട് വികാരങ്ങളായ സിനിമയും ക്രിക്കറ്റും ഒരേ ഫ്രെയിമിൽ ഒന്നിച്ചെത്തിയിരിക്കുകയാണ്. കേരള ക്രിക്കറ്റ് ലീഗ് T20 (KCL Season 3) പ്രൊമോഷന്റെ ഭാഗമായി പുറത്തിറങ്ങിയ പുതിയ പരസ്യ ചിത്രത്തിലാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ചിരിക്കുന്നത്. ഗ്രൗണ്ടിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പുറമെ ക്യാമറയ്ക്ക് മുന്നിലും ലാലേട്ടനൊപ്പം സഞ്ജു തിളങ്ങിയതോടെ പരസ്യം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
കഴിഞ്ഞ ദിവസം ടീം സാംസൺ എന്ന അക്കൗണ്ട് പങ്കുവെച്ച മോഹൻലാലിനൊപ്പമുള്ള സെൽഫി ചിത്രം സഞ്ജു തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം സ്റ്റോറിയായി റീഷെയർ ചെയ്തിരുന്നു. "സവിശേഷമായ എന്തോ ഒന്ന് വരുന്നുണ്ട്" എന്ന ക്യാപ്ഷനോടെയാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. "എക്കാലത്തെയും മികച്ചവനായ ലാലേട്ടനൊപ്പം ഇങ്ങനെയൊരു കാര്യം ചെയ്യാനായത് സവിശേഷമായ അനുഭവമാണ്" എന്ന് കുറിച്ചുകൊണ്ട് സഞ്ജു തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ സൂചന നൽകിയത്.

ഇംഗ്ലണ്ടിനെതിരായ T20 പരമ്പരയ്ക്ക് ശേഷം ലഭിച്ച ഇടവേളയിലാണ് താരം. സിംബാബ്‌വെക്കെതിരായ പരമ്പരയിൽ ഉൾപ്പെടാതിരുന്ന സഞ്ജുവിന് മുന്നിലുള്ള അടുത്ത ലക്ഷ്യം വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസാണ്. അതേസമയം; തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് അദ്ദേഹം. കൂടാതെ, ജൂഡ് ആന്തണി ജോസഫ്, അനൂപ് സത്യൻ എന്നിവർക്കൊപ്പമുള്ള പുതിയ ചിത്രങ്ങളും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Content Highlights: Sanju Samson and Mohanlal have appeared together in a Kerala Cricket League advertisement that has attracted attention from cricket and cinema fans. The promotional video featuring the two popular personalities is gaining popularity online.