വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ബംഗ്ലാദേശിന് മുന്നേറ്റം; ഇന്ത്യയ്ക്ക് തിരിച്ചടി

ഒമ്പത് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്‍റെ ജയം.

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ബംഗ്ലാദേശിന് മുന്നേറ്റം; ഇന്ത്യയ്ക്ക് തിരിച്ചടി
dot image

ഒന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശ് ചരിത്രവിജയം നേടിയതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ മാറ്റങ്ങൾ. വിജയത്തോടെ വൻ കുതിപ്പ് നടത്തിയ ബംഗ്ലാദേശ് പോയിന്‍റ് ശതമാനം ഉയർത്തി നാലാം സ്ഥാനം സുരക്ഷിതമാക്കി.

ഒമ്പത് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്‍റെ ജയം. ഒന്നാം ഇന്നിങ്സിൽ 228 റൺസിന്‍റെ കൂറ്റൻ ലീഡ് വഴങ്ങിയ ഓസ്ട്രേലിയയെ രണ്ടാം ഇന്നിങ്സിൽ 284 റൺസിന് പുറത്താക്കിയ ബംഗ്ലാദേശ് വിജയലക്ഷ്യമായ 57 റൺസ് വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

ചരിത്ര വിജയത്തോടെ 40 പോയിന്‍റും 66.67പോയിന്‍റ് ശതമാനവുമായാണ് ബംഗ്ലാദേശ് നാലാം സ്ഥാനം സുരക്ഷിതമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി കളിച്ച 5 ടെസ്റ്റില്‍ 3 ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് ബംഗ്ലാദേശിനുള്ളത്.

അതേസമയം, സ്വന്തം നാട്ടിൽ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങിയെങ്കിലും 84 പോയിന്‍റും 77.78 പോയിന്‍റ് ശതമാനവുമായി ഓസ്ട്രേലിയ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്തത്. എന്നാല്‍ ബംഗ്ലാദേശിനെതിരായ തോല്‍വിയോടെ ഓസ്ട്രേലിയയുടെ പോയിന്‍റ് ശതമാനം 87.50-ൽ നിന്ന് 77.78 ആയി ഇടിഞ്ഞു.

ഒമ്പത് മത്സരങ്ങളില്‍ നാലു തോല്‍വിയും നാലു ജയവും ഒരു സമനിലയും അടക്കം 52 പോയിന്‍റും 48.15 പോയിന്‍റ് ശതമാനവുമായി ഇന്ത്യ പോയിന്‍റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ഒന്നാം ടെസ്റ്റ് ജയിച്ചാൽ ഇന്ത്യയുടെ പോയിന്‍റ് ശതമാനം 53.33 ആയി ഉയരുമെങ്കിലും അഞ്ചാം സ്ഥാനം മാറ്റമില്ലാതെ തുടരും.

മറുവശത്ത്, ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ വിജയിച്ചാൽ ശ്രീലങ്കയ്ക്ക് ഇന്ത്യയെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാം. ഇതോടെ ഇന്ത്യ ആറാം സ്ഥാനത്തേക്ക് തള്ളപ്പെടും. ഇനി ഗാലെ ടെസ്റ്റ് സമനിലയിൽ അവസാനിച്ചാൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തും തുടരും.

content highlights: world test championship bangladesh move up india setback

dot image
To advertise here,contact us
dot image