മൈറ്റികളെ കടിച്ചെറിഞ്ഞ് കടുവകൾ; ഇന്ത്യയ്ക്ക് പോലുമില്ല ഈ നേട്ടം!

ഒന്നാം ടെസ്റ്റിൽ ചരിത്ര വിജയം നേടിയതിന് പിന്നാലെ അപൂർവ്വ റെക്കോർഡുകൾ സ്വന്തമാക്കി ബംഗ്ലാദേശ്

മൈറ്റികളെ കടിച്ചെറിഞ്ഞ് കടുവകൾ; ഇന്ത്യയ്ക്ക് പോലുമില്ല ഈ നേട്ടം!
dot image

ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ ചരിത്ര വിജയം നേടിയതിന് പിന്നാലെ അപൂർവ്വ റെക്കോർഡുകൾ സ്വന്തമാക്കി ബംഗ്ലാദേശ്. ഓസ്ട്രേലിയൻ മണ്ണിൽ ഏറ്റവും വേഗത്തിൽ കന്നി ടെസ്റ്റ് വിജയം നേടുന്ന ഏഷ്യൻ രാജ്യമായാണ് ബംഗ്ലാദേശ് മാറിയത്.

ഇന്ത്യയ്ക്കും പാകിസ്താനും ശ്രീലങ്കയ്ക്കുമൊന്നുമില്ലാത്ത റെക്കോർഡാണ് ഇത്. ഓസ്ട്രേലിയൻ മണ്ണിൽ തങ്ങളുടെ മൂന്നാമത്തെ മാത്രം ടെസ്റ്റ് മത്സരത്തിലാണ് ബംഗ്ലാദേശ് ഈ ചരിത്ര വിജയം സ്വന്തമാക്കിയത്.

ഓസീസിൽ കന്നി ജയം സ്വന്തമാക്കാൻ പാകിസ്താന് ഏഴ് ടെസ്റ്റുകളും ഇന്ത്യയ്ക്ക് 12 ടെസ്റ്റുകളും വേണ്ടിവന്നിരുന്നു. 15 ടെസ്റ്റുകൾ കളിച്ചിട്ടും ശ്രീലങ്കയ്ക്ക് ഇതുവരെ ഓസ്ട്രേലിയൻ മണ്ണിൽ ഒരു ജയം പോലും നേടാനായിട്ടില്ല.

ഈ വിജയത്തോടെ മറ്റൊരു അപൂർവ്വ റെക്കോർഡും ബംഗ്ലാദേശ് സ്വന്തമാക്കി. 1995-ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയയെ ഓസ്ട്രേലിയയില്‍ ഒരു ടീം തോൽപ്പിക്കുന്നത്. 31 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയായിരുന്നു ഓസീസ് മണ്ണിൽ ഓസീസിനെ തോല്പിച്ചത്.

ഒമ്പത് വിക്കറ്റിനാണ് ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ കീഴടക്കിയത്. ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് വിജയം നേടുന്ന, ഇന്ത്യയ്ക്കും പാകിസ്താനും ശേഷമുള്ള മൂന്നാമത്തെ മാത്രം ഏഷ്യന്‍ ടീമായി ഇതോടെ ബംഗ്ലാദേശ് മാറി.

മത്സരത്തിന്റെ നാലാം ദിനത്തിലെ രണ്ടാം സെഷനില്‍, ജയിക്കാന്‍ 57 റണ്‍സ് മാത്രം വേണമെന്നിരിക്കെ ബംഗ്ലാദേശ് എളുപ്പത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

content highlights: bangladesh historic test win over australia, records

dot image
To advertise here,contact us
dot image