ദുബായിലെ പ്രശസ്തമായ 'മ്യൂസിയം ഓഫ് ഇല്യൂഷൻസ്' പ്രവർത്തനം അവസാനിപ്പിച്ചു

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അറിവും വിനോദവും നൽകിയിരുന്ന ഒരു ഇടമായിരുന്നു ഇത്.

ദുബായിലെ പ്രശസ്തമായ 'മ്യൂസിയം ഓഫ് ഇല്യൂഷൻസ്' പ്രവർത്തനം അവസാനിപ്പിച്ചു
dot image

ദുബായിലെ ബർ ദുബായിൽ സ്ഥിതി ചെയ്തിരുന്ന ചരിത്ര പ്രശസ്തമായ 'മ്യൂസിയം ഓഫ് ഇല്യൂഷൻസ്' പ്രവർത്തനം അവസാനിപ്പിച്ചു.
സോഷ്യൽ മീഡിയയിലൂടെ മ്യൂസിയം അധികൃതർ തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. സൂഖ് അൽ സീഫിലെ തങ്ങളുടെ അധ്യായം ഇവിടെ അവസാനിക്കുകയാണെന്നും ഇത്രയും കാലം പിന്തുണച്ച എല്ലാ സന്ദർശകർക്കും നന്ദിയറിയിക്കുന്നുവെന്നും അവർ കുറിച്ചു. എന്നാൽ മ്യൂസിയം പൂട്ടുന്നതിന് കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.

2018 സെപ്റ്റംബർ 12-നാണ് ഈ മ്യൂസിയം ദുബായിൽ പ്രവർത്തനം ആരംഭിച്ചത്. ക്രോയേഷ്യയിലെ സാഗ്രെബിൽ 2015-ൽ തുടങ്ങിയ അന്താരാഷ്ട്ര 'മ്യൂസിയം ഓഫ് ഇല്യൂഷൻസ്' ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നു ഇത്. എട്ടു വർഷത്തോളം സന്ദർശകരെ അത്ഭുതപ്പെടുത്തിയ കേന്ദ്രത്തിൽ കാഴ്ചക്കാരെ ഭ്രമിപ്പിക്കുന്ന 60-ലധികം ശാസ്ത്രീയ പ്രദർശനങ്ങൾ, ഹൊലോഗ്രാമുകൾ, സ്റ്റീരിയോഗ്രാമുകൾ, ഒപ്റ്റിക്കൽ ഇല്യൂഷനുകൾ, പ്രത്യേക മുറികൾ എന്നിവ സജ്ജീകരിച്ചിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അറിവും വിനോദവും നൽകിയിരുന്ന ഒരു ഇടമായിരുന്നു ഇത്.

മ്യൂസിയം പൂട്ടി എന്ന വാർത്ത പുറത്തുവന്നതോടെ നിരവധി പ്രവാസികളും സന്ദർശകരും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ നിരാശയും വിഷമവും പങ്കുവെച്ചു. ദുബായിലെ സാധാരണ വിനോദകേന്ദ്രങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്ന മികച്ച അനുഭവമായിരുന്നു ഇതെന്നും ഭാവിയിൽ മറ്റൊരു സ്ഥലത്ത് മ്യൂസിയം വീണ്ടും തുറക്കുമെന്ന പ്രതീക്ഷയിലാണെന്നും പലരും അഭിപ്രായപ്പെട്ടു.

Content Highlights: The popular Museum of Illusions in Dubai has ceased operations, marking the closure of one of the emirate’s well-known interactive attractions.

dot image
To advertise here,contact us
dot image