ഷോപ്പിംഗിനും യാത്രകൾക്കും ജെൻസികൾ പണം ചിലവാക്കുന്നില്ല; ഇവർ ഉത്തരവാദിത്തമുള്ളവർ. കണക്കുകൾ പുറത്ത്

ആഡംബരങ്ങൾക്കായി പണം ധൂർത്തടിക്കുന്നവരാണ് 'ജെൻ സി' തലമുറ എന്ന പൊതുധാരണയെ തിരുത്തുന്നതാണ് പുതിയ കണ്ടെത്തലുകൾ

ഷോപ്പിംഗിനും യാത്രകൾക്കും ജെൻസികൾ പണം ചിലവാക്കുന്നില്ല; ഇവർ ഉത്തരവാദിത്തമുള്ളവർ. കണക്കുകൾ പുറത്ത്
dot image

ഡിജിറ്റൽ ഇടപാടുകൾ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് ഇന്നത്തെ 'ജെൻസി' തലമുറ എന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ശമ്പളം വാങ്ങുന്ന 5.2 ലക്ഷത്തിലധികം യുവ പ്രൊഫഷണലുകളുടെ ദശലക്ഷക്കണക്കിന് യുപിഐ ഇടപാടുകൾ പരിശോധിച്ച് 'സാലറിസെ' തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ആഡംബരങ്ങൾക്കായി പണം ധൂർത്തടിക്കുന്നവരാണ് 'ജെൻസി' തലമുറ എന്ന പൊതുധാരണയെ തിരുത്തുന്നതാണ് പുതിയ കണ്ടെത്തലുകൾ.

യുവതലമുറയുടെ പ്രതിമാസ ചെലവുകളിൽ പകുതിയിലധികവും ദൈനംദിന ആവശ്യങ്ങൾക്കും അവശ്യ സാധനങ്ങൾക്കുമായാണ് മാറ്റിവെക്കുന്നത്.

ഇവരുടെ യുപിഐ ഇടപാടുകളിലെ പ്രധാന കണ്ടെത്തലുകളിൽ, ആകെ ചെലവിന്റെ 20.1% തുക മൊബൈൽ, വൈദ്യുതി ബില്ലുകൾക്കും മറ്റ് ഡിജിറ്റൽ സബ്‌സ്‌ക്രിപ്ഷനുകൾക്കുമായി വിനിയോഗിക്കുന്നു. മാസ വരുമാനത്തിന്റെ 15.7% നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ചെലവിടുന്നു. ആകെ ചെലവിന്റെ 12.2% ബാങ്കിംഗ്, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളിലേക്ക് പോകുന്നു. സാധാരണ ഷോപ്പിംഗിനായി 11.9 ശതമാനവും ഭക്ഷണത്തിനായി 11.5 ശതമാനവും പണം യുപിഐ വഴി നൽകുന്നു. പുതിയ സ്ഥലങ്ങൾ സന്ദർശിക്കാൻ താല്പര്യമുള്ളവരാണെങ്കിലും യാത്രാ ആവശ്യങ്ങൾക്കായി 5% മാത്രമാണ് ചെലവഴിക്കുന്നത്.

വിനോദ ഉപാധികളിലെ പ്രതിമാസ സബ്‌സ്‌ക്രിപ്ഷനുകളിൽ ജിയോ ആണ് 12.4 ശതമാനത്തോടെ മുന്നിലുള്ളത്. നെറ്റ്ഫ്ലിക്സ് 10.7% സ്പോട്ടിഫൈ 5.6% എന്നിവയാണ് തൊട്ടുപിന്നിൽ.

പ്രായം കൂടുന്നതനുസരിച്ച് ഇവരുടെ സാമ്പത്തിക മുൻഗണനകളിലും വ്യത്യാസം വരുന്നുണ്ട്. 18 മുതൽ 23 വയസ്സ് വരെയുള്ളവരുടെ അവശ്യച്ചെലവുകൾ 50% ആണെങ്കിൽ, 24 മുതൽ 29 വയസ്സിലെത്തുമ്പോൾ അത് 59% ആയി ഉയരുന്നു. എന്നാൽ ഇരുവിഭാഗങ്ങളിലും ആഡംബര,വിനോദ ചെലവുകൾ 32 ശതമാനമായിത്തന്നെ മാറ്റമില്ലാതെ തുടരുന്നു എന്നത് ശ്രദ്ധേയമാണ്.

ചുരുക്കത്തിൽ, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ തൊഴിൽ ശക്തി തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മികച്ച രീതിയിൽ ആസൂത്രണം ചെയ്യുന്നവരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Content Highlights:Gen Z spending habits challenge the stereotype that young people splurge heavily on luxury. Report analysed millions of UPI transactions from over 5.2 lakh salaried young professionals. 20.1% of spending goes towards mobile, electricity bills and digital subscriptions. 15.7% is spent on essential daily-use products, while 12.2% goes to banking and insurance services. Shopping accounts for 11.9%, food 11.5% and travel just 5% of UPI spending. Jio leads entertainment subscriptions at 12.4%, followed by Netflix at 10.7% and Spotify at 5.6%. Essential spending rises from 50% among 18–23-year-olds to 59% among those aged 24–29.

dot image
To advertise here,contact us
dot image