മമ്മൂട്ടി-മോഹൻലാൽ-പൃഥ്വിരാജ് ചിത്രം; ഷൂട്ടിംഗിന് തൊട്ടുമുമ്പ് ഉപേക്ഷിക്കേണ്ടി വന്നു, കാരണം വെളിപ്പെടുത്തി നടൻ

മമ്മൂട്ടിയും മോഹൻലാലും ഞാനും ഒന്നിക്കുന്ന ഒരു സിനിമയുമായി കുറച്ചു വർഷങ്ങൾക്ക് മുൻപ് വൈശാഖ് വന്നിരുന്നു. ഞങ്ങൾ മൂന്നുപേരും അതിന് ഓക്കെ പറയുകയും അത് ഏതാണ്ട് ഉറപ്പാവുകയും ചെയ്തതാണ്.

മമ്മൂട്ടി-മോഹൻലാൽ-പൃഥ്വിരാജ് ചിത്രം; ഷൂട്ടിംഗിന് തൊട്ടുമുമ്പ് ഉപേക്ഷിക്കേണ്ടി വന്നു, കാരണം വെളിപ്പെടുത്തി നടൻ
dot image

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ' ഖലീഫ'യ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഓണം റിലീസായി ഓഗസ്റ്റ് 20നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് നടൻ പൃഥ്വിരാജ്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ വൈശാഖ് വർഷങ്ങൾക്ക് മുൻപ് പ്ലാൻ ചെയ്ത വമ്പൻ മൾട്ടിസ്റ്റാറർ ചിത്രം അവസാന നിമിഷം ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് പൃഥ്വിരാജ്.

മൂന്ന് സൂപ്പർ താരങ്ങളും കഥ കേട്ട് സമ്മതം അറിയിക്കുകയും പ്രൊജക്റ്റ് ടേക്ക് ഓഫ് ചെയ്യാൻ തൊട്ടുമുമ്പ് വരെ എത്തുകയും ചെയ്തിരുന്നതാണ്. എന്നാൽ, സാങ്കേതികവും മറ്റ് ചില അപ്രതീക്ഷിതവുമായ കാരണങ്ങളാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന നിമിഷം മാറ്റിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരികയായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു.

"എന്നോട് ഈ സിനിമയുടെ കഥ പറയുമ്പോൾ ഇതിനൊരു ഡയറക്ടർ ഇല്ലായിരുന്നു; ആര് ഡയറക്ട് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനവുമായിരുന്നില്ല. ഒരു കൊമേർഷ്യൽ സിനിമയുടെ ബീറ്റ്സ് അറിയാവുന്ന ആളായിരിക്കണം ഇത് ചെയ്യേണ്ടത് എന്ന ചിന്തയിലാണ് വൈശാഖിന്റെ പേര് വരുന്നത്. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 15 വർഷങ്ങളായി, അതുകൊണ്ടുതന്നെ എനിക്ക് വലിയ സന്തോഷമായിരുന്നു. ഇതിനിടയിൽ ഞാനും വൈശാഖും ഒന്നിക്കുന്ന ഒന്നിലധികം സിനിമകൾ പ്ലാനിംഗിൽ ഉണ്ടായിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് അതൊന്നും നടക്കാതെ പോയി.

ഒരുപക്ഷേ ഒരുപാട് പേർക്ക് അറിയില്ല, മമ്മൂട്ടിയും മോഹൻലാലും ഞാനും ഒന്നിക്കുന്ന ഒരു സിനിമയുമായി കുറച്ചു വർഷങ്ങൾക്ക് മുൻപ് വൈശാഖ് വന്നിരുന്നു. ഞങ്ങൾ മൂന്നുപേരും അതിന് ഓക്കെ പറയുകയും അത് ഏതാണ്ട് ഉറപ്പാവുകയും ചെയ്തതാണ്. എന്നാൽ ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപ് മറ്റ് ചില കാരണങ്ങളാൽ അത് നടക്കാതെ പോയി. 15 വർഷങ്ങൾക്ക് ശേഷം വൈശാഖുമായി ഈ സിനിമയ്ക്ക് വേണ്ടി ഒന്നിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ പല സിനിമകളും സൃഷ്ടിച്ച ബെഞ്ച്മാർക്ക് പോലെ ഈ സിനിമയും മാറട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു."പൃഥ്വിരാജ് പറഞ്ഞു

Content Highlights: Prithviraj Sukumaran has opened up about a planned film that was expected to bring Mammootty, Mohanlal and himself together. He explained why the project could not move forward, offering insight into the circumstances that led to the film being shelved.

dot image
To advertise here,contact us
dot image