'15 കാരനെ വാട്ടർ ബോയി ആക്കി'; വൈഭവിന്റെ അരങ്ങേറ്റം വൈകിപ്പിച്ചതിൽ വിമർശനവുമായി കൈഫ്

ആ പരമ്പരയിൽ രണ്ട് വെടിക്കെട്ട് അർധ സെഞ്ച്വറികളും താരം നേടി.

'15 കാരനെ വാട്ടർ ബോയി ആക്കി'; വൈഭവിന്റെ അരങ്ങേറ്റം വൈകിപ്പിച്ചതിൽ വിമർശനവുമായി കൈഫ്
dot image

ഇന്ത്യയുടെ യാങ് സെൻസേഷണൽ വൈഭവ് സൂര്യവംശിയെ ടീം ഇന്ത്യ കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ച് മുൻ താരം മുഹമ്മദ് കൈഫ്. 2026 ഐപിഎൽ സീസണിൽ ഓറഞ്ച് ക്യാപ്പ് നേടിയ 15 വയസുകാരനെ അയർലൻഡ് പര്യടനത്തിൽ തന്നെ കളിപ്പിക്കേണ്ടതായിരുന്നുവെന്ന് കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ അഭിപ്രായപ്പെട്ടു.

ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം അയർലൻഡ് പര്യടനത്തിൽ സൂര്യവംശിയെ നേരിട്ട് കളിപ്പിക്കണമായിരുന്നുവെന്ന് കൈഫ് പറഞ്ഞു. വൈഭവിനെ ബെഞ്ചിലിരുത്തിയ ടീം മാനേജ്‌മെന്റിന്റെ നടപടിയെ 'ആദ്യം വെള്ളം ചുമക്കാൻ ഏൽപ്പിച്ചു' എന്നാണ് കൈഫ് പരിഹസിച്ചത്.

അയർലൻഡിൽ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിൽ താരത്തിന്റെ പരിഭ്രമം മാറുകയും ഇംഗ്ലണ്ട് പര്യടനത്തിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുകയും ചെയ്യുമായിരുന്നു എന്ന് കൈഫ് പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിൽ ജോഫ്ര ആർച്ചറെപ്പോലുള്ള ബൗളർമാർക്കെതിരെ തിളങ്ങാൻ വൈഭവിന് സാധിച്ചില്ല. ഒരു പരാജയത്തിന് പിന്നാലെ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയ മാനേജ്മെന്റ് തീരുമാനം തെറ്റാണെന്നും കൈഫ് തുറന്നടിച്ചു.

എന്നാൽ ഇംഗ്ലണ്ടിലെ മോശം തുടക്കത്തിന് ശേഷം സിംബാബ്വെക്കെതിരായ പരമ്പരയിൽ സൂര്യവംശി മികച്ച പ്രകടനം കാഴ്ചവെക്കുകയും 'പ്ലെയർ ഓഫ് ദി സീരീസ്' പുരസ്‌കാരം നേടുകയും ചെയ്തു. ആ പരമ്പരയിൽ രണ്ട് വെടിക്കെട്ട് അർധ സെഞ്ച്വറികളും താരം നേടി.

content highlights:mohammad kaif criticizes delay in vaibhav suryavanshi debut

dot image
To advertise here,contact us
dot image