റണ്ണൗട്ട് നഷ്‌ടമായ കലിപ്പിൽ കാലുകൊണ്ട് തട്ടി തെറിപ്പിച്ചു; പന്ത് സ്റ്റാംപിൽ വീണ് വിക്കറ്റ്; VIDEO

ഡൽഹി പ്രീമിയർ ലീഗിൽ വിചിത്ര റണ്ണൗട്ട്

റണ്ണൗട്ട് നഷ്‌ടമായ കലിപ്പിൽ കാലുകൊണ്ട് തട്ടി തെറിപ്പിച്ചു; പന്ത് സ്റ്റാംപിൽ വീണ് വിക്കറ്റ്; VIDEO
dot image

ഡൽഹി പ്രീമിയർ ലീഗിൽ വിചിത്ര റണ്ണൗട്ട്. ഇന്നലെ നടന്ന ന്യൂ ഡൽഹി ടൈഗേഴ്സും ഔട്ടർ ഡൽഹി വാരിയേഴ്സും തമ്മിൽ നടന്ന ത്രില്ലർ പോരാട്ടത്തിലാണ് കാണികളെയും കളിക്കാരെയും ഒരുപോലെ അമ്പരപ്പിച്ച വിചിത്ര റണ്ണൗട്ട് നടന്നത്.

മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ജയിക്കാൻ അവസാന പന്തിൽ ഔട്ടർ ഡൽഹിക്ക് ഒരു റൺ മാത്രമാണ് വേണ്ടിയിരുന്നത്. ഡൽഹി ബാറ്റർ പ്രഥം സലൂജ മിഡ് ഓണിലേക്ക് പന്ത് തട്ടിയിട്ട് വിജയറണ്ണിനായി ഓടി. പന്ത് തടയാൻ മുന്നോട്ട് ഓടിയെത്തിയ ന്യൂ ഡൽഹി ടൈഗേഴ്സ് ക്യാപ്റ്റൻ ഹിമ്മത് സിംഗിന് പന്ത് കയ്യിലൊതുക്കാൻ സാധിച്ചില്ല.

റണ്ണൗട്ട് നഷ്ടമാക്കിയതിന്‍റെ കലിപ്പിൽ ഹിമ്മത് ദേഷ്യത്തോടെ കാൽ കൊണ്ട് പന്ത് തട്ടിയകറ്റി. എന്നാൽ ഹിമ്മത് കാലു കൊണ്ട് തട്ടിത്തെറിപ്പിച്ച പന്ത് നേരെ കൊണ്ടത് നോണ്‍ സട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപിലായിരുന്നു. ഈ സമയം ബാറ്റർ ക്രീസിന് വെളിയിലായതിനാൽ അമ്പയർ ഔട്ട് അനുവദിച്ചു. ഹിമ്മത്തിന്റെ ഈ റണ്ണൗട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

content highlights:himmat singh bizarre accidental kick run-out viral video dpl

dot image
To advertise here,contact us
dot image