

പാകിസ്താനെതിരായ ടെസ്റ്റിനിടെ ചരിത്ര നേട്ടവുമായി വെസ്റ്റിൻഡീസ് പേസർ ജസ്റ്റിൻ ഗ്രീവ്‌സ്. തുടർച്ചയായി അഞ്ച് വിക്കറ്റ് മെയ്ഡനുകൾ എറിഞ്ഞ ടെസ്റ്റ് ചരിത്രത്തിലെ ആദ്യ ബൗളറെന്ന നേട്ടമാണ് ഗ്രീവ്‌സിനെ തേടിയെത്തിയത്. ഗ്രീവ്‌സിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൂടിയാണിത്.
തുടർച്ചയായി നാല് മെയ്ഡൻ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തിയ മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന്റെ റെക്കോഡാണ് ഗ്രീവ്‌സ് പഴങ്കഥയാക്കിയത്.
2016-ൽ ജോഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ബ്രോഡ് തുടർച്ചയായി നാല് വിക്കറ്റ് മെയ്ഡനുകൾ എറിഞ്ഞത്. 11 ഓവറിൽ വെറും 27 റൺസ് വഴങ്ങിയാണ് ഗ്രീവ്‌സ് അഞ്ചു വിക്കറ്റെടുത്തത്.
content highlights: justin greaves historic five consecutive wicket maidens test record