2028 ലെ ടി 20 ലോകകപ്പിനുണ്ടാകുമോ?; മറുപടിയുമായി സഞ്ജു സാംസണ്‍

2028 ലെ ടി 20 ലോകകപ്പിനുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മലയാളി താരം സഞ്ജു സാംസൺ.

2028 ലെ ടി 20 ലോകകപ്പിനുണ്ടാകുമോ?; മറുപടിയുമായി സഞ്ജു സാംസണ്‍
dot image

2028 ലെ ടി 20 ലോകകപ്പിനുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മലയാളി താരം സഞ്ജു സാംസൺ. 2024-ലെ ലോകകപ്പിന് ശേഷം 2026-ലെ ലോകകപ്പില്‍ ഞാന്‍ കളിക്കുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ മത്സരങ്ങളിലെ ഇലവനിലും ഞാൻ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെയാണ് എനിക്ക് 2028-നെക്കുറിച്ച് ഇപ്പോള്‍ പദ്ധതിയിടുക? ടീമിന് എന്നെ ആവശ്യമുണ്ടെങ്കില്‍ സഞ്ജു പറഞ്ഞു.

ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തിയത് സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലായിരുന്നു. തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധശതകങ്ങള്‍ നേടി താരം മിന്നും കംബാക്ക് നടത്തി.

എന്നാല്‍ അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങളിലെ ഫോം ഔട്ട് വീണ്ടും താരത്തെ പുറത്താക്കി.

അടുത്തിടെ സമാപിച്ച സിംബാബ്‌വെയ്ക്കെതിരെയുള്ള പര്യടനത്തിലുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. സഞ്ജുവിനെ ഉൾപ്പെടുത്താത്തതിൽ വിമർശനം ഉയരുമ്പോഴാണ് പ്രതികരണവുമായി താരം തന്നെ എത്തിയത്.

സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിയായിരുന്നു ഓപ്പൺ ചെയ്തിരുന്നത്. മിന്നുന്ന രണ്ട് അർധ സെഞ്ച്വറികളുമായി താരം പരമ്പരയിലെ താരമാകുകയും ചെയ്തു. ഇതോടെ സഞ്ജുവിന്റെ വഴിയടഞ്ഞിരിക്കുകയാണ്. ഏഷ്യൻ ഗെയിംസാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇനി സഞ്ജുവിന്റെ ഊഴം. താരത്തിന്റെ കരിയറും ഈ ടൂർണമെന്റിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.

Content highlight: sanju samson opens up on playing 2028 t20 world cup

dot image
To advertise here,contact us
dot image