വിദ്യാർത്ഥി പ്രക്ഷോഭം; പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ രംഗത്ത്

നേരത്തെ ഇതിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ശിഖർ ധവാനും പ്രതികരണം നടത്തിയിരുന്നു

വിദ്യാർത്ഥി പ്രക്ഷോഭം; പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ രംഗത്ത്
dot image

വിദ്യാഭ്യാസ സമ്പ്രദായത്തിനും ചോദ്യപേപ്പർ ചോർച്ചയ്ക്കും എതിരെ ഡൽഹിയിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ. നേരത്തെ ഇതിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ശിഖർ ധവാനും പ്രതികരണം നടത്തിയിരുന്നു.

'ഒരു ഇന്ത്യക്കാൻ എന്ന നിലയിൽ, സ്വപ്‌നങ്ങൾ കാണാനും അതനുസരിച്ച് ഭാവി രൂപപ്പെടുത്തി എടുക്കാനുമുള്ള അവസരങ്ങൾ നമ്മുടെ ഈ തലമുറ അർഹിക്കുന്നുണ്ട്. തങ്ങൾക്കുള്ള അവകാശങ്ങൾക്ക് വേണ്ടി ശബ്‌ദിക്കുന്ന ഓരോരുത്തരോടും എനിക്ക് ബഹുമാനമുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഭാവി നിർണയിക്കാനുള്ള ശക്തി ഈ വിദ്യാഭ്യാസത്തിനുണ്ട്. പരസ്പര ബഹുമാനത്തോടെയും, അനുകമ്പയോടെയും കൂടെ തന്നെ നമുക്ക് മുന്നോട്ട് പോകാൻ കഴിയുമെന്ന് വിശ്വസിക്കുന്നു', ഗിൽ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ചു.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി നടക്കുന്ന വിദ്യാർത്ഥിപ്രക്ഷോഭത്തിൽ നേരത്തെ തന്നെ ശിഖർ ധവാനും സച്ചിൻ ടെണ്ടുൽക്കറും പ്രതികരണം നടത്തിയിരുന്നു. ഈ യുവതലമുറയാണ് നമ്മുടെ രാജ്യത്തിന്റെ ഭാവിയാണെന്നും അവരുടെ സ്വപ്നങ്ങളെ മനസിലാക്കേണ്ടത് അനിവാര്യമാണെന്നും ആയിരുന്നു ധവാന്റെ പ്രതികരണം. ഒപ്പം നമ്മൾ രാജ്യത്തെ ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണം എന്നും താരം കൂട്ടിച്ചേർത്തു. അതേസമയം, കഠിനാധ്വാനം അംഗീകരിക്കപ്പെടുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കണം എന്നതായിരുന്നു സച്ചിൻ ടെണ്ടുൽക്കറുടെ നിലപാട്.

Content highlight: Shubman Gill reacts to student protests over paper leak

dot image
To advertise here,contact us
dot image