'വർഷങ്ങളുടെ അധ്വാനമാണ് ചോദ്യപേപ്പർ ചോർച്ചയിലൂടെ ഇല്ലാതാകുന്നത്'; ഇർഫാൻ പത്താൻ

കഠിനാധ്വാനം അംഗീകരിക്കപ്പെടുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കണം എന്നതായിരുന്നു സച്ചിൻ ടെണ്ടുൽക്കറുടെ പ്രതികരണം

'വർഷങ്ങളുടെ അധ്വാനമാണ് ചോദ്യപേപ്പർ ചോർച്ചയിലൂടെ ഇല്ലാതാകുന്നത്'; ഇർഫാൻ പത്താൻ
dot image

നെറ്റ് പരീക്ഷ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് ഡൽഹിയിലും രാജ്യത്തിന്റെ പലഭാഗങ്ങളിലുമായി നടക്കുന്ന വിഷയർത്തി പ്രക്ഷോഭങ്ങളിൽ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പല പ്രമുഖരും. സച്ചിൻ ടെണ്ടുൽക്കർ, ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ എന്നിവർക്ക് പിന്നാലെ ഇപ്പോൾ തന്റെ നിലപാട് പരസ്യപ്പെടുത്തിയിരിക്കുകയാണ് ഇർഫാൻ പത്താൻ. അതിശക്തമായ ഭാഷയിലായിരുന്നു താരത്തിന്റെ പ്രതികരണം.

'വർഷങ്ങളുടെ അധ്വാനമാണ് ഒരു ചോദ്യപേപ്പർ ചോർച്ചയിലൂടെ ഇല്ലാതാകുന്നത്. ഒരു വിദ്യാർത്ഥിയും അവരുടെ നല്ലൊരു ഭാവി സ്വപ്നം കണ്ടുകൊണ്ട് കഠിനാധ്വാനം നടത്തുകയും അവരുടെ കുടുംബം വലിയ ത്യാഗവും ഇതിനായി സഹിക്കുന്നു. അവരുടെ ആ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന വിധത്തിൽ ഒരു ചോദ്യപേപ്പർ ചോർച്ചയ്ക്കും ഒന്നും തന്നെ നടക്കാൻ അനുവദിക്കരുത്. വിദ്യാർത്ഥികൾക്ക് നീതിപൂർവ്വമായ അവസരം ലഭിക്കുമെന്ന് തന്നെയാണ് എന്റ്റെ പ്രതീക്ഷ', പത്താൻ വ്യക്തമാക്കി.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ശിഖർ ധവാൻ, ശുഭ്മാൻ ഗില്ലും ഇതിൽ നേരത്തെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. നമ്മൾ രാജ്യത്തെ ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണം എന്നായിരുന്നു ധവാന്റെ നിലപാട്. അതേസമയം, കഠിനാധ്വാനം അംഗീകരിക്കപ്പെടുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കണം എന്നതായിരുന്നു സച്ചിൻ ടെണ്ടുൽക്കറുടെ പ്രതികരണം. നമ്മുടെ രാജ്യത്തിന്റെ ഭാവി നിർണയിക്കാനുള്ള ശക്തി ഈ വിദ്യാഭ്യാസത്തിനുണ്ട് എന്നായിരുന്നു ഗിൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

Content highlight: Irfan pathan reacts to paper leak and student protests

dot image
To advertise here,contact us
dot image