'വൈഭവും മായങ്കും ടീമിന് നൽകിയത് മികച്ച തുടക്കം'; പുകഴ്ത്തി നായകൻ ശ്രേയസ് അയ്യര്‍

സിംബാബ്‌വെക്കെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്

'വൈഭവും മായങ്കും ടീമിന് നൽകിയത് മികച്ച തുടക്കം'; പുകഴ്ത്തി നായകൻ ശ്രേയസ് അയ്യര്‍
dot image

സിംബാബ്‌വെക്കെതിരായ ആദ്യ ടി20യിലെ ജയം സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം നായകൻ ശ്രേയസ് അയ്യർ. മത്സരത്തിലെ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു ശ്രേയസ് സംസാരിച്ചത്. ടീമിനെ ഒന്നടങ്കം പ്രശംസിച്ച ശ്രേയസ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത വൈഭവ് സൂര്യവംശിയെയും മായങ്ക് യാദവിനെയും പുകഴ്ത്തി.

'ഇന്ത്യൻ ടി20 ടീം നായകനായതിന് ശേഷം ലഭിച്ച ആദ്യ ജയത്തിൽ വലിയ സന്തോഷമുണ്ട്. ടീമിന്റെ എക്‌സിക്യൂഷന്‍ ഏറെ മികച്ചതായിരുന്നു. മായങ്ക് യാദവും ടീമിന് മികച്ച തുടക്കം തന്നെയാണ് നൽകിയത്. സിംബാബ്‌വെ ബാറ്റർമാർക്ക് റൺസ് നേടാൻ സാധിക്കാത്ത തരത്തിൽ ലൈനും ലെങ്തും കൃത്യമായി പാലിച്ചായിരുന്നു അവന്റെ പന്തുകൾ', മായങ്കിനെ പ്രശംസിച്ചുകൊണ്ട് ശ്രേയസ് പറഞ്ഞു.

'മറുപടി ബാറ്റിങ്ങിനായി കളത്തിലെത്തിയ ഇന്ത്യയ്ക്കായി പവർപ്ലേയിൽ വൈഭവ് മികച്ച തുടക്കമാണ് നൽകിയിരുന്നത്. നേരത്തെയും ഇവിടെ അവൻ കളിച്ചിട്ടുള്ളതുകൊണ്ട് പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് അവന് വ്യക്തമായ ധാരണയുണ്ട്. അണ്ടർ-19 ഫൈനൽ പോരാട്ടത്തിൽ 175 റൺസായിരുന്നു അവന് നേടിയിരുന്നത്. അതുകൊണ്ടുതന്നെ മൈതാനത്തിറങ്ങുമ്പോൾ വലിയ ആത്മവിശ്വാസമാണ് അവന് പ്രകടമാക്കുന്നത്', ശ്രേയസ് വൈഭാവിനെയും പ്രശംസിച്ചു.

സിംബാബ്‌വെക്കെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. സിംബാബ്‌വെ ഉയർത്തിയ 126 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 13.2 ഓവറില്‍ മറികടക്കുകയായിരുന്നു. നഷ്ടമായത് മൂന്ന് വിക്കറ്റുകൾ. 19 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് സൂര്യവംശിയുടെ പ്രകടനമാണ് ഇന്ത്യൻ നിരയുടെ ജയത്തിൽ നിർണായകമായത്.

Content highlight: Shreyas Iyer praises Vaibhav and Mayank for great start against Zimbabwe

dot image
To advertise here,contact us
dot image