നാറ്റ് സ്കീവറിന് ഫിഫ്റ്റി; വനിതാ ടി 20 ലോകകപ്പ് ഫൈനലിൽ ഓസീസിനെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട ടോട്ടൽ

വനിതാ ടി 20 ലോകകപ്പ് ഫൈനലിൽ ഓസീസിനെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട ടോട്ടൽ

നാറ്റ് സ്കീവറിന് ഫിഫ്റ്റി; വനിതാ ടി 20 ലോകകപ്പ് ഫൈനലിൽ ഓസീസിനെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട ടോട്ടൽ
dot image

വനിതാ ടി 20 ലോകകപ്പ് ഫൈനലിൽ ഓസീസിനെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട ടോട്ടൽ. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണ് ഇംഗ്ലണ്ട് വനിതൾ നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി നാറ്റ് സ്കീവർ ബ്രണ്ട് അർധ സെഞ്ച്വറി നേടി. 53 പന്തിൽ അഞ്ച് ഫോറുകളും അടക്കം 58 റൺസാണ് താരം നേടിയത്. ഫ്രീയ കെംപ് 44 റൺസും അലീസ കേപ്‌സി 23 റൺസും നേടി.

നേരത്തെ ടോസ് നേടി ഓസ്‌ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. സെമിഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ കിരീടപ്പോരിലേക്ക് മുന്നേറിയത്. മറുവശത്ത് ശക്തരായ ദക്ഷിണാഫ്രിക്കയെ 40 റണ്‍സിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഫൈനല്‍ ഉറപ്പിച്ചത്.

ഏഴാം വനിതാ ടി20 ലോകകപ്പ് കിരീടമാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. സ്വന്തം നാട്ടില്‍ രണ്ടാം ലോകകിരീടം നേടുകയെന്ന വലിയ സ്വപ്‌നവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

content highlights: womens t20 world cup final eng vs aus nat sciver fifty

dot image
To advertise here,contact us
dot image