ഡിസ്‌കൗണ്ട് യുദ്ധം കനത്തു; പരസ്പരം മത്സരിച്ച് ആമസോണും ഫ്ലിപ്കാർട്ടും; മത്സരം കണ്ടുനിന്ന് ബ്ലിങ്കിറ്റ്,സ്വഗ്ഗി

സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ് പോലുള്ള ആപ്പുകൾ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്

ഡിസ്‌കൗണ്ട് യുദ്ധം കനത്തു; പരസ്പരം മത്സരിച്ച് ആമസോണും ഫ്ലിപ്കാർട്ടും; മത്സരം കണ്ടുനിന്ന് ബ്ലിങ്കിറ്റ്,സ്വഗ്ഗി
dot image

ഇന്ത്യൻ ക്വിക്ക് കോമേഴ്‌സ് മേഖലയിൽ ഡിസ്‌കൗണ്ട് യുദ്ധം കനക്കുന്നു. ആമസോൺ നൗവും ഫ്ലിപ്കാർട്ട് മിനിറ്റ്സുമാണ് വിലക്കുറവ് യുദ്ധത്തിൽ പ്രധാനമായും ഏർപ്പെടുത്തിരിക്കുന്നത്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ് പോലുള്ള ആപ്പുകൾ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ക്യാഷ്ബാക്കുകളിലൂടെയാണ് ആമസോൺ നൗ ഉപയോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. 50,100,200 രൂപയുടെ ക്യാഷ്ബാക്കുകളാണ് ആമസോൺ നൗ നൽകിവരുന്നത്. എന്നാൽ ഫ്രഷ് ഉത്പന്നങ്ങൾ വെറും 1 രൂപയ്ക്കും മറ്റും നൽകിയാണ് ഫ്ലിപ്കാർട്ട് മിനിറ്റ്സ് രംഗത്തുള്ളത്. തെരഞ്ഞെടുത്ത പലചരക്ക് ഇതര ഉൽപ്പന്നങ്ങൾ 9 രൂപയ്ക്ക് നൽകി സെപ്റ്റോയും കളം പിടിക്കാൻ രംഗത്തുണ്ട്.

ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് പോലുള്ളവർ ഇത്തരം വിലക്കുറവ് നൽകുന്നതിൽ നിന്നും മറ്റും വിട്ടുനിൽക്കുകയാണ്. 2026 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലാണ് ബ്ലിങ്കിറ്റ് പ്രവർത്തന നിലയിലുള്ള ബ്രേക്ക് ഈവണിലേക്ക് എത്തിയത്. നാലാം പാദത്തിലാണ് പ്രവർത്തന ലാഭത്തിലേക്ക് എത്തിയത്. ഇൻസ്റ്റാമാർട്ട് ഈ പാദത്തിൽ കോൺട്രിബ്യൂഷൻ മാർജിൻ ബ്രേക്ക് ഈവൺ ലക്ഷ്യമിടുകയാണ്.

ഇപ്പോൾ രണ്ട് വ്യത്യസ്ത കളികളാണ് നടക്കുന്നത് എന്നും ചിലർ ഉപയോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവർ സുസ്ഥിരമായ നില കൈവരിക്കാൻ ശ്രമിക്കുകയാണ് എന്നുമാണ് മാർക്കറ്റ് നിരീക്ഷകർ പറയുന്നത്. ഡിസ്‌കൗണ്ട് മത്സരത്തിൽ ഏർപ്പെടാത്ത ബ്ലിങ്കിറ്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നവരും നിരവധിയാണ്. ഡിസ്‌കൗണ്ടുകൾ മൂലധനത്തിന്റെ ശരിയായ ഉപയോഗരീതിയല്ല എന്നും ലാഭവിഹിതങ്ങളിലെയും മറ്റും വർധനവ് കമ്പനിയുടെ വില കൂട്ടുകയാണ് ചെയുക എന്നുമാണ് നിരീക്ഷകരുടെ വാദം.

വിപണി പിടിക്കാനുള്ള കടുത്ത മത്സരത്തിന്റെ ഭാഗമായാണ് ആമസോണിന്റെ ഈ ഡിസ്‌കൗണ്ട് തന്ത്രം. ആമസോൺ സിഇഒയുടെ കഴിഞ്ഞയാഴ്ചത്തെ ഇന്ത്യ സന്ദർശനത്തിനിടെ 300 നഗരങ്ങളിലേക്ക് കൂടി ആമസോൺ നൗ വിപുലീകരിക്കുമെന്ന് അധികൃതർ അറിയിച്ചുരുന്നു. ബ്ലിങ്കിറ്റിന് മാർച്ച് 2027നകം 3000 ഡാർക്ക് സ്റ്റോറുകളിലേക്ക് വിപുലീകരണം നടത്താനാണ് പദ്ധതി. ഫ്ലിപ്കാർട്ടിന് 1500 സ്റ്റോറുകളിലേക്ക് വിപുലീകരണം നടത്താനാണ് പദ്ധതി.

Content Highlights: India's quick commerce market is witnessing an aggressive discount war, with Amazon Now and Flipkart Minutes offering steep price cuts to attract customers. Meanwhile, competitors such as Swiggy Instamart and Blinkit are adopting a more restrained strategy instead of matching the heavy discounts, highlighting intensifying competition in the fast-delivery segment.

dot image
To advertise here,contact us
dot image