

ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കുള്ള ബെസ്റ്റ് ഇലവനെ മുന്നോട്ട് വച്ച് ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ സാബ കരീം. സ്റ്റാർ സ്പോർട്സിനോട് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം തന്റെ ബെസ്റ്റ് ഇലവനെ മുന്നോട്ട് വച്ചത്. ജൂലൈ ഒന്നിനാണ് പരമ്പര ആരംഭിക്കുന്നത്. ചെസ്റ്റര്‍ സെ സ്ട്രീറ്റിലെ റിവര്‍സൈഡ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം നടക്കുന്നത്.
ഈ കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം കാഴ്ച്ച വച്ച വൈഭവ് സൂര്യവംശിയെ അദ്ദേഹം തന്റെ ബെസ്റ്റ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരാധകരുടെയും ഒപ്പം, പല മുൻ പ്രമുഖ താരങ്ങളുടെയും മനസ് വൈഭവ് തന്റെ ഐപിഎൽ പ്രകടനത്തിലൂടെ കീഴടക്കിയിരുന്നു. എന്നിട്ടും എന്തുകൊണ്ട് വൈഭവിന് അദ്ദേഹത്തിന്റെ ബെസ്റ്റ് ഇലവനിൽ ഇടംപിടിക്കാൻ ആയില്ല എന്നത് കൗതകം തന്നെയാണ്.
മലയാളി താരം സഞ്ജു സാംസൺ ആണ് ഇന്ത്യയുടെ ഒരു ഓപണർ. സഹഓപ്പണറായി അഭിഷേക് ശർമയേയും അദ്ദേഹം തിരഞ്ഞെടുത്തിട്ടുണ്ട്. ഓപ്പണിങ് കൂട്ടുകെട്ട് കഴിഞ്ഞാൽ മൂന്നാം നമ്പറിൽ ഇഷാൻ കിഷനും അദ്ദേഹം സ്ഥാനം നൽകിയിട്ടുണ്ട്. സാബയുടെ ഇലവനിൽ നായകൻ ശ്രേയസ് അയ്യർ നാലാം നമ്പറിലും വൈസ് ക്യാപ്റ്റൻ തിലക് വർമ അഞ്ചാം നമ്പറിലുമാണ്. ശിവം ദുബെ ആറാം നമ്പറിൽ ഇടംനേടിയപ്പോൾ സാബ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെ ഏഴാം നമ്പറിൽ ഉൾപ്പെടുത്തി. അക്‌സർ പട്ടേൽ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് അദ്ദേഹത്തിന്റെ ഇലവനിൽ ഇടം നേടിയ മാറ്റ് താരങ്ങൾ.
Content highlight: Sanju Samson and Abhishek Sharma to open Vaibhav dropped former cricketers best XI