സർക്കാർ ജോലി വലിച്ചെറിഞ്ഞ് നേരെ ഓസ്‌ട്രേലിയയിലേക്ക് വണ്ടികയറി; ഇന്ന് അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർ

സർക്കാർ ജോലി പുല്ലുപോലെ വലിച്ചറിഞ്ഞ്, വിദേശത്ത് മികച്ച ജീവിതം തേടിപ്പോയ ഒരാളുണ്ട്

സർക്കാർ ജോലി വലിച്ചെറിഞ്ഞ് നേരെ ഓസ്‌ട്രേലിയയിലേക്ക് വണ്ടികയറി; ഇന്ന് അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർ
dot image

ഒരു സർക്കാർ ജോലി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ജീവിതത്തിൽ ഒരു സുരക്ഷയുമാണ് അത്. ഉയർന്ന സർക്കാർ ജോലി ഉള്ളവർക്ക് ലഭിക്കുന്ന ബഹുമാനം, അവർക്ക് ജീവിതത്തിൽ ഉണ്ടാകുന്ന സാമ്പത്തിക സുരക്ഷ എല്ലാം ഒരു സുപ്രധാന ഘടകവുമാണ്. എന്നാൽ ഇതിനെയെല്ലാം പുല്ലുപോലെ വലിച്ചറിഞ്ഞ്, വിദേശത്ത് മികച്ച ജീവിതം തേടിപ്പോയ ഒരാളുണ്ട്.

നിഷാന്ത് തോമാർ എന്നയാളുടെ കഥയാണ് ഇത്. ഡൽഹി പൊലീസിൽ സബ് ഇൻസ്പെക്ടറായിരുന്നു നിഷാന്ത്. അദ്ദേഹത്തിന് പൊലീസ് ആകാൻ തന്നെയായിരുന്നു ആഗ്രഹവും. എന്നാൽ പൊടുന്നനെ ആ ജോലി രാജിവെച്ച് നിഷാന്ത് ഓസ്‌ട്രേലിയയിലേക്ക് പോയി. തന്റെ കരിയർ, ജീവിതം എല്ലാം ഒന്നിൽ നിന്ന് തുടങ്ങി.

ഇപ്പോൾ ഓസ്‌ട്രേലിയയിൽ റിയൽ എസ്റ്റേറ്റ് ഏജന്റാണ് നിഷാന്ത് തോമാർ. അദ്ദേഹം എഴുതുന്നത് ഇങ്ങനെയാണ്, 'ഒരുപാട് വർഷം മുൻപ് ആളുകൾ ഭ്രാന്തെന്ന് പറഞ്ഞേക്കാവുന്ന ഒരു റിസ്ക് ഞാൻ എടുക്കാൻ തയ്യാറായി. സുരക്ഷിതമായ ഒരു സർക്കാർ ജോലി വേണ്ടെന്ന് വെച്ച് ഞാൻ ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. എല്ലാം ഒന്നിൽ നിന്ന് തുടങ്ങി. ഒരുപാട് വെല്ലുവിളികൾ ഞാൻ നേരിട്ടു. എന്നാൽ എനിക്ക് സ്വന്തമായി വീടുവെക്കാൻ പറ്റി. ഇന്ന് ഞാൻ ഒരുപാട് കുടുംബങ്ങളെ വീടുവെക്കാൻ സഹായിക്കുകയാണ്' എന്നാണ് നിഷാന്ത് പറഞ്ഞത്.

വളരെ മെല്ലെയാണ് നിഷാന്ത് തോമാർ ഓസ്‌ട്രേലിയയിൽ തന്റെ കരിയർ നിർമിച്ചെടുത്തത്. തന്റെ യാത്ര വെറും ഭാഗ്യത്തിന്റെ കളി മാത്രമായിരുന്നില്ല. ഓരോ അവസരങ്ങളെയും താൻ കയ്യിലെടുത്തു. പുതിയ ഒരു രാജ്യമായതുകൊണ്ടുതന്നെ വിട്ടുകൊടുക്കാതെയുള്ള പോരാട്ടം ബുദ്ധിമുട്ടായിരുന്നു. നിങ്ങൾ മറ്റൊരു രാജ്യത്ത് കുടിയേറാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ, വീട് വാങ്ങാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഈ വീഡിയോ നിങ്ങൾക്കുള്ളതാണ് എന്നും നിഷാന്ത് തോമാർ പറയുന്നു. അദ്ദേഹം ഒരു ഉപദേശം കൂടി നൽകുന്നുണ്ട്. നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അവസരങ്ങൾ നിങ്ങൾ പേടിക്കുന്ന തീരുമാനങ്ങളിൽ നിന്നാണ് ഉണ്ടാകുക എന്നതാണത്.

നിരവധി പേരാണ് നിഷാന്ത് തോമാറിന്റെ പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. പലരും നിങ്ങളെയോർത്ത് അഭിമാനം തോന്നുന്നു എന്നാണ് പറയുന്നത്. ഒരുപാട് പേർ എങ്ങനെയാണ് ഇത്തരത്തിൽ വിജയകരമായ ഒരു ജീവിതം പടുത്തുയർത്തിയത് എന്നും എന്താണ് അതിന് പിന്നിൽ എന്നും ചോദിക്കുന്നുണ്ട്.

Content Highlights: Nishant, a former Sub Inspector with the Delhi Police, had always dreamed of serving in law enforcement. However, in a surprising career move, he resigned from his coveted government job and relocated to Australia. Starting his life and career from scratch, Nishant embraced new challenges and opportunities abroad.

dot image
To advertise here,contact us
dot image