എന്താ കളി!; ഗില്ലിന് പിന്നാലെ ഇഷാൻ കിഷനും വെടിക്കെട്ട് സെഞ്ച്വറി

മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുകയാണ്.

എന്താ കളി!; ഗില്ലിന് പിന്നാലെ ഇഷാൻ കിഷനും വെടിക്കെട്ട് സെഞ്ച്വറി
dot image

അഫ്‌ഗാനിസ്ഥാനെതിരെ വെടിക്കെട്ട് സെഞ്ച്വറിയുമായി വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. 71 പന്തിൽ നിന്നാണ് താരം മൂന്നക്കം തൊട്ടത്. താരം ഇപ്പോഴും ക്രീസിലുണ്ട്.

മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുകയാണ്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സെഞ്ച്വറി നേടി. താരം 78 പന്തിലാണ് സെഞ്ച്വറി തികച്ചത്. ഗില്ലും ഇഷാനുമാണ് നിലവിൽ ക്രീസിൽ ബാറ്റ് ചെയ്യുന്നത്.

രോഹിത് ശർമ 48 റൺസ് നേടിയും യശ്വസി ജയ്‌സ്വാൾ നാല് റൺസ് നേടിയും പുറത്തായി. ഒടുവിൽ 35 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 290 എന്ന നിലയിലാണ് ഇന്ത്യ.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു. ഈ മത്സരം കൂടി ജയിച്ചാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാനാകും.

content highlights:ishan kishan smashes brilliant century after shubman gill india vs afghanistan

dot image
To advertise here,contact us
dot image