ഇന്ത്യയെ തോൽപ്പിച്ചത് വിപ്രജ് നിഗം!; അസാധാരണ പ്രവർത്തിയിൽ നഷ്ടമായത് 10 റൺസ്

ഇതിന് പ്രധാന കാരണമായത് വിപ്രജ് നിഗത്തിന്റെ പ്രവർത്തിയാണ്.

ഇന്ത്യയെ തോൽപ്പിച്ചത് വിപ്രജ് നിഗം!; അസാധാരണ പ്രവർത്തിയിൽ നഷ്ടമായത് 10 റൺസ്
dot image

ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്ക എ ടീമിനെതിരെയുള്ള നിർണായക മത്സരത്തിൽ ഇന്ത്യ എ ടീം സൂപ്പർ ഓവറിൽ തോൽവി വഴങ്ങിയിരിക്കുകയാണ്. ഇതിന് പ്രധാന കാരണമായത് വിപ്രജ് നിഗത്തിന്റെ പ്രവർത്തിയാണ്.

മുന്നറിയിപ്പ് നല്‍കിയിട്ടും പിച്ചിന്‍റെ സംരക്ഷിത മേഖലയിലൂടെ നിയമവിരുദ്ധമായി ഓടിയതിന് ഇന്ത്യൻ താരം വിപ്രജ് നിഗത്തിന് ഒന്നിന് പുറകെ ഒന്നായി രണ്ട് തവണയാണ് അംപയർ പിഴ ചുമത്തി. ഇതോടെ ഇന്ത്യയുടെ ടീം സ്കോറിൽ നിന്നും 10 റൺസ് പെനാൽറ്റിയായി വെട്ടിക്കുറച്ചു. അമ്പയര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും തെറ്റ് ആവര്‍ത്തിച്ച വിപ്രജ് നിഗമിന്‍റെ ഓട്ടം കണ്ട് ഡഗ്ഗൗട്ടിലിരുന്ന സഹതാരങ്ങളും കമന്‍റേറ്റർമാരും ഒരുപോലെ തലയിൽ കൈവെച്ചു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ടീം തകർച്ച നേരിടുന്നതിനിടയിലാണ് കളിയിലെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ അനുകൂൽ റോയ് പിച്ചിന്‍റെ മധ്യത്തിലൂടെ ഓടിയതിന് അംപയർമാർ ഇന്ത്യയ്ക്ക് ആദ്യ ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിരുന്നു. 33-ാം ഓവറിൽ അനുകൂൽ പുറത്തായെങ്കിലും ടീമിന് ലഭിച്ച ആ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റ് നിയമപ്രകാരം ഇതിന് ശേഷം ബാറ്റ് ചെയ്യുന്ന ഏത് താരം പിച്ചിൽ ഓടിയാലും ടീമിന് 5 റൺസ് വീതം പിഴ ചുമത്തപ്പെടും.

ഒമ്പതാമനായി ക്രീസിലെത്തിയ വിപ്രജ് നിഗം അമ്പയർമാരുടെ മുന്നറിയിപ്പ് പാടെ മറന്ന മട്ടിലായിരുന്നു. 35-ാം ഓവറിലാണ് വിപ്രജ് ആദ്യമായി പിച്ചിന്‍റെ മധ്യത്തിലൂടെ ഓടി ഇന്ത്യയ്ക്ക് 5 റൺസിന്‍റെ ആദ്യ പെനാൽറ്റി വാങ്ങിനൽകിയത്. എന്നാൽ രണ്ട് ഓവറുകൾക്ക് ശേഷം താരം ഇതേ തെറ്റ് വീണ്ടും ആവർത്തിച്ചു. 37-ാം ഓവറിൽ ലങ്കൻ സ്പിന്നർ കുഗദാസ് മാതുലന്‍റെ പന്ത് ഷോർട്ട് തേർഡ് മാൻ ദിശയിലേക്ക് തട്ടിയിട്ട് സിംഗിളിനായി വിപ്രജ് പെട്ടെന്ന് ഓടുകയായിരുന്നു.

എന്നാൽ ഇത്തവണയും പിച്ചിന്‍റെ നടുവിലൂടെ വിപ്രജ് ഓടിയതോടെ അംപയർമാർ ഇന്ത്യയ്ക്ക് വീണ്ടും 5 റൺസ് പിഴ വിധിച്ചു. ഇതോടെ ഇന്ത്യയുടെ അക്കൗണ്ടിൽ നിന്ന് ആകെ 10 റൺസ് നഷ്ടമായി. ഇന്ത്യ നേടിയ റണ്ണില്‍ നിന്ന് കുറക്കില്ലെങ്കിലും ശ്രീലങ്ക ബാറ്റിംഗിനിറങ്ങുമ്പോള്‍ ആദ്യ പന്തെറിയും മുമ്പെ 10 റണ്‍സ് അക്കൗണ്ടിലെത്തി. ഇത് പിന്നീട് ഇന്ത്യയ്ക്ക് വിനയാകുകയും ചെയ്തു.

content highlights:vipraj-nigam-unusual-act-costed-ten-runs-india-a-vs-sri-lanka-a-match-drama

dot image
To advertise here,contact us
dot image