

ത്രിരാഷ്ട്ര പരമ്പരയിലെ നിർണായക പോരിൽ ഇന്ത്യ എ യ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 319 റൺസിന്റെ ടോട്ടൽ. ഇന്ത്യയ്ക്കായി പ്രിയാൻഷ് ആര്യയും തിലക് വർമയും കുമാർ കുശാഗ്രയും അർധ സെഞ്ച്വറി നേടി.
തിലക് 58 റൺസും പ്രിയാൻഷ് 58 റൺസും കുശാഗ്ര 59 റൺസും നേടി. വൈഭവ് സൂര്യവംശി 38 റൺസും വിപ്രജ് നിഗം, റുതുരാജ് ഗെയ്ക്വാദ് എന്നിവർ 30 റൺസ് വീതവും നേടി.
അഫ്ഗാനായി ഫരിദുൻ, അബ്ദുല്ല അഹ്മദ്സായി, ഫർമാനുള്ള എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിലെത്താൻ ഇരുടീമുകൾക്കും ഇന്നത്തെ ജയം നിർണായകമാണ്.
content highlights:india a vs afghanistan a priyansh arya tilak varma kumar kushagra