

അഫ്‌ഗാനിസ്ഥാനെതിരെ വെടിക്കെട്ട് സെഞ്ച്വറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. 78 പന്തിൽ നിന്നാണ് താരം മൂന്നക്കം തൊട്ടത്. കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ താരം ഈ മത്സരത്തിലും മിന്നും ഫോം തുടരുകയായിരുന്നു. താരം ഇപ്പോഴും ക്രീസിലുണ്ട്.
മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുകയാണ്. മറ്റൊരു ഇന്ത്യൻ താരം ഇഷാൻ കിഷനും സെഞ്ച്വറി നേടി. താരം 71 പന്തിലാണ് സെഞ്ച്വറി തികച്ചത്. ഗില്ലും ഇഷാനുമാണ് നിലവിൽ ക്രീസിൽ ബാറ്റ് ചെയ്യുന്നത്.
രോഹിത് ശർമ 48 റൺസ് നേടിയും യശ്വസി ജയ്‌സ്വാൾ നാല് റൺസ് നേടിയും പുറത്തായി. ഒടുവിൽ 33 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 270 എന്ന നിലയിലാണ് ഇന്ത്യ.
content highlights: shubman gill smashes brilliant century against afghanistan india vs afghanistan