

തിരുവനന്തപുരം: ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി വീണ്ടും മറ്റൊരു കേസില്‍ പിടിയിലായി. ബൈക്ക് മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ പ്രതിയാണ് ഇപ്പോള്‍ മോഷണക്കേസില്‍ വീണ്ടും പിടിയിലായത്. മണമ്പൂര്‍ കണ്ണങ്കര സ്വദേശി സുല്‍ഫിക്കര്‍ (35) ആണ് അറസ്റ്റിലായത്. ക്ഷേത്ര മോഷണക്കേസിലാണ് പ്രതിയെ പൊലീസ് ഇപ്പോള്‍ പിടിക്കൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ പ്രതി മോഷണം നടത്തുന്നത് വ്യക്തമായിരുന്നു. പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നിരവധി മോഷണ കേസുകളിലും അടിപിടി കേസുകളില്‍ പ്രതിയാണ് സുല്‍ഫിക്കര്‍.
Content Highlights: A remand prisoner in Thiruvananthapuram has been arrested in connection with another criminal case, adding to the legal proceedings already underway against the accused.