അഫ്ഗാനെ കശക്കിയെറിഞ്ഞ് യുവ ഇന്ത്യ; വമ്പൻ ജയവുമായി ത്രിരാഷ്ട പരമ്പര ഫൈനലിൽ

ഈ ജയത്തോടെ ഇന്ത്യ എ ടീം ഫൈനലിൽ കടന്നു.

അഫ്ഗാനെ കശക്കിയെറിഞ്ഞ് യുവ ഇന്ത്യ; വമ്പൻ ജയവുമായി ത്രിരാഷ്ട പരമ്പര ഫൈനലിൽ
dot image

ത്രിരാഷ്ട്ര പരമ്പരയിലെ അ‍ഞ്ചാം മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ എ ടീമിനെ 101 റൺസിന് തകർത്ത് ഇന്ത്യ എ ടീം. ഈ ജയത്തോടെ ഇന്ത്യ എ ടീം ഫൈനലിൽ കടന്നു.

6.5 ഓവറിൽ 31 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ നിഷാന്ത് സിന്ധുവാണ് പ്ലെയർ ഓഫ് ദി മാച്ച്. യഷ് ഠാക്കൂർ 2 വിക്കറ്റും അൻഷുൽ കാംബോജ്, വിപ്രജ് നിഗം, സൂര്യാൻഷ് ഷെഡ്ജെ, അനുകുൽ റോയ് എന്നിവർ ഓരോ വിക്കറ്റും നേടി.

52 പന്തിൽ 57 റൺസെടുത്ത ബഹിൽ ഷായാണ് അഫ്‌ഗാനിസ്ഥാൻ എ ടീമിന്റെ ടോപ് സ്കോറർ. ഫൈസൽ ഷിനോസാദ (46), ഇമ്രാൻ മിർ (32) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

നേരത്തെ, മുൻനിര ബാറ്റർമാരുടെ മികവിലാണ് അഫ്‌ഗാനിസ്ഥാൻ എയ്‌ക്ക് മുന്നിൽ ഇന്ത്യ എ 320 റൺസ് വിജയലക്ഷ്യം വച്ചത്. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഇ ന്ത്യയ്ക്കായി പ്രിയാൻഷ് ആര്യയും തിലക് വർമയും കുമാർ കുശാഗ്രയും അർധ സെഞ്ച്വറി നേടി. തിലക് 58 റൺസും പ്രിയാൻഷ് 58 റൺസും കുശാഗ്ര 59 റൺസും നേടി. വൈഭവ് സൂര്യവംശി 38 റൺസും വിപ്രജ് നിഗം, റുതുരാജ് ഗെയ്ക്വാദ് എന്നിവർ 30 റൺസ് വീതവും നേടി.

content highlights:




dot image
To advertise here,contact us
dot image