

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പിഎം ശ്രീയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ . പിഎം ശ്രീയില്‍ മന്ത്രിസഭയില്‍ ചര്‍ച്ച നടന്നേക്കാമെന്നാണ് ഷംസുദ്ദീന്‍ പറഞ്ഞത്. പി എം ശ്രീയില്‍ അതിന്റെതായ രാഷ്ട്രീയമുണ്ട്. മന്ത്രിസഭയില്‍ പദ്ധതി ചര്‍ച്ചയ്ക്ക് വെച്ചാല്‍ മുഖ്യമന്ത്രി തന്നെ അത് വിവരിക്കുമെന്നാണ് അദേഹം പറഞ്ഞത്. 'എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതാണ് പ്രശ്‌നമെന്നും ഒപ്പിട്ടില്ലായിരുന്നെങ്കില്‍ ആ രീതിയില്‍ മുന്നോട്ടു പോകാമായിരുന്നു, ഇനി നയപരമായ തീരുമാനം എടുക്കും' എന്നാണ് ഷംസുദ്ദീന്‍ പറഞ്ഞത്.
ഭരണ മാറ്റത്തിന് പിന്നാലെ പിഎം ശ്രീ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ വീണ്ടും കേരളത്തിന് കത്തയച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. പിഎം ശ്രീ പദ്ധതിയിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പിഎം ശ്രീ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേന്ദ്ര നിബന്ധനകളിൽ പാഠ്യപദ്ധതി നിർബന്ധമാക്കില്ലെന്നും NCERT പാഠപുസ്തകങ്ങൾ തന്നെ പഠിപ്പിക്കണമെന്ന് നിർബന്ധമില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. SCERT പാഠപുസ്തകങ്ങൾ പഠിപ്പിച്ചാലും മതിയാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതുവഴി പിഎം ശ്രീയിൽ കേന്ദ്ര നിബന്ധനകൾ മറികടക്കാമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് പിഎം ശ്രീ പദ്ധതിയിലെ സർക്കാർ നിലപാട് പൊതുശ്രദ്ധനേടുന്നത്.
അതേസമയം, സംസ്ഥാനത്ത് ജൂണ്‍ 19ന് നടക്കുന്ന വായനാദിനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. ജൂണ്‍ 19ന് രാവിലെ 11.30ന് കനകക്കുന്നില്‍ ചടങ്ങുകള്‍ നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി. ഇത്തവണ പൊതുസ്ഥലങ്ങളില്‍ വായന സദസ് സംഘടിപ്പിക്കുമെന്നും ഷംസുദ്ദീന്‍. പാലീസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ ബസ് സ്റ്റാന്റുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വായന സദസ് സംഘടിപ്പിക്കും. വായനാദിനത്തില്‍ ലഹരി വിരുദ്ധ പ്രചരണത്തിനും ഊന്നല്‍ നല്‍കുമെന്നും അദേഹം വ്യക്തമാക്കി. വായനാദിനത്തോട് അനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 'വായനയാണ് വികസനം' എന്നാണ് ഈ വര്‍ഷത്തെ മുദ്രാവാക്ക്യം. വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍ക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്നും ഡിജിറ്റല്‍ ലൈബ്രറികള്‍ സജ്ജീവമാക്കുമെന്നും എന്‍ ഷംസുദ്ദീന്‍ അറിയിച്ചു.
Content Highlights: Education Minister N Shamsudheen has responded to the PM SHRI scheme, outlining the state's position on the Centre's flagship school education initiative and its implementation.