തലയില്ലാത്ത മനുഷ്യന്‍, 090726; പൃഥ്വിരാജിന്റെ പുതിയ പോസ്റ്റ് ' ഐ നോബഡി'യുടെ റിലീസ് തീയതിയോ?

നിസാം ബഷീര്‍ ആണ് 'ഐ നോബഡി' സംവിധാനം ചെയ്യുന്നത്

തലയില്ലാത്ത മനുഷ്യന്‍, 090726; പൃഥ്വിരാജിന്റെ പുതിയ പോസ്റ്റ് ' ഐ നോബഡി'യുടെ റിലീസ് തീയതിയോ?
dot image

'റോഷാക്കി'ന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ നോബഡി'. പൃഥ്വിരാജ് നായകനായി എത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. എന്ന് നിന്റെ മൊയ്തീന്‍, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ നോബഡി.

ഇപ്പോഴിതാ സിനിമയുടെ റിലീസിങ്ങ് ഡേയ്റ്റ് എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ ഒരു പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തലയില്ലാത്ത ഒരു രൂപത്തില്‍ 090726 എന്ന ടെക്‌സ്റ്റോട് കൂടിയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടിരുന്നു. ബാങ്ക് കൊള്ളയെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാകും 'ഐ നോബഡി' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിന്റെ ഭാഗമാവുന്നത്.

Also Read:

ഇ 4 എന്റര്‍ടൈന്‍മെന്റ്‌സിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുള്‍ തന്നെയാണ് ഐ, നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറ, നിശാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്‌മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, എസ് കൃഷ്ണന്‍ ശിവറാം, സന അല്‍ത്താഫ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബീന ചന്ദ്രന്‍, ദിനീഷ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ.യു, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്‍, ആല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍, തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Content Highlights: Prithviraj's new post 'I Nobody' release date?

dot image
To advertise here,contact us
dot image