നൈറ്റ്‌ ക്ലബിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്റ്റോക്സിനെ മലർത്തിയടിച്ചു; ആറടിക്കാരനായ ആ റഗ്ബി താരം ആര്?

ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും സഹതാരം ഗസ് അറ്റ്കിൻസണും നൈറ്റ് ക്ലബ്ബിലെത്തി തല്ലുണ്ടാക്കിയ സംഭവത്തില്‍ അച്ചടക്ക നടപടിക്കൊരുങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്.

നൈറ്റ്‌ ക്ലബിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്റ്റോക്സിനെ മലർത്തിയടിച്ചു; ആറടിക്കാരനായ ആ റഗ്ബി താരം ആര്?
dot image

ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും സഹതാരം ഗസ് അറ്റ്കിൻസണും നൈറ്റ് ക്ലബ്ബിലെത്തി തല്ലുണ്ടാക്കിയ സംഭവത്തില്‍ അച്ചടക്ക നടപടിക്കൊരുങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്.

ടീം പ്രോട്ടോക്കോൾ ലംഘിച്ച് ലണ്ടനിലെ നൈറ്റ്‌ക്ലബിൽ അർധരാത്രി ആഘോഷത്തിൽ പങ്കെടുത്ത ഇരുവർക്കും രണ്ടാം ടെസ്റ്റിലെ സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന. സ്റ്റോക്സിനെ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റുന്നതടക്കമുള്ള കടുത്ത നടപടിക്കും സാധ്യതയുണ്ട്.

കളി ജയിച്ച ആവേശത്തിൽ ക്ലബിലെത്തിയ താരങ്ങൾ അവിടെയുണ്ടായിരുന്ന റഗ്ബി കളിക്കാരനുമായി ഏറ്റുമുട്ടിയെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അന്വേഷണത്തില്‍ വ്യക്തമായത്. ആരാധകരെ ഞെട്ടിച്ച സംഭവത്തിന് പിന്നാലെ ആരാണ് സ്റ്റോക്സിനെയും അറ്റ്കിൻസണെയും ഇടിച്ചിട്ട ആ റഗ്ബി താരമെന്ന അന്വേഷണം എത്തിയത് പ്രമുഖ റഗ്ബി ക്ലബായ സാരസെൻസിന്‍റെ അക്കാദമി താരം ടോട്ടോവ ഔവയിലാണ്.

'ദി ടൈംസ്' റിപ്പോർട്ട് പ്രകാരം, നൈറ്റ്‌ക്ലബിൽ വെച്ച് ബെൻ സ്റ്റോക്സുമായും അറ്റ്കിൻസണുമായും കൊമ്പുകോർത്ത 21കാരനായ ടോട്ടോവ ഔവ സാരസെൻസിന്‍റെ അക്കാദമി താരമാണ്. വെറും 21 വയസ് മാത്രമാണ് പ്രായമെങ്കിലും ഈ സമോവൻ താരത്തിന്‍റെ ശാരീരിക അളവുകൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും. 6 അടി 5 ഇഞ്ച് പൊക്കവും 125 കിലോ ഭാരവുമുള്ള അതിയാകനാണ് ഔവ.

ആഷസ് പരമ്പരയിലെ കനത്ത തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടീമിൽ അമിത മദ്യപാനവും പ്രൊഫഷണലിസമില്ലായ്മയും വലിയ ചർച്ചയായിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് കളിക്കാർക്ക് രാത്രി പുറത്തിറങ്ങുന്നതിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് ക്യാപ്റ്റൻ തന്നെ അർദ്ധരാത്രി ക്ലബിലിറങ്ങി അടിപിടിയുണ്ടാക്കിയത്.

Content highlight: 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us