ലിസ്റ്റ് എ ക്രിക്കറ്റിലെ സെഞ്ച്വറി വേട്ടക്കാർ; ഇതിഹാസ നിരയിലേക്ക് ആറാമനായി റുതുരാജും

ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയപ്പോഴാണ് റുതുരാജിനെ തേടി നേട്ടമെത്തിയത്

ലിസ്റ്റ് എ ക്രിക്കറ്റിലെ സെഞ്ച്വറി വേട്ടക്കാർ; ഇതിഹാസ നിരയിലേക്ക് ആറാമനായി റുതുരാജും
dot image

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ആറാമതെത്തി റുതുരാജ് ഗെയ്കവാദ്. ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയപ്പോഴാണ് റുതുരാജിനെ തേടി നേട്ടമെത്തിയത്.

114 പന്തില്‍ 101 റണ്‍സാണ് ഗെയ്കവാദ് നേടിയത്. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇതോടെ റുതുരാജിന് 21 സെഞ്ച്വറികളായി.

മുന്‍ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കൊപ്പമാണ് ഗെയ്കവാദ്. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്‍. 60 സെഞ്ച്വറികളാണ് സച്ചിനുള്ളത്.

വിരാട് കോഹ്‌ലി (59), രോഹിത് ശര്‍മ (37), സൗരവ് ഗാംഗുലി (31), ശിഖര്‍ ധവാന്‍ (30) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്.

Content highlights:ruturaj gaikwad enters top 6 list a century scorers for india

dot image
To advertise here,contact us
dot image