ഫിറ്റ്‌നെസ് പരീക്ഷ പാസായി; അഫ്ഗാനെതിരെ ഏകദിന പരമ്പര കളിക്കാൻ രോഹിത് ശർമയും ഹാർദിക്കും

പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതോടെ ഞായറാഴ്ച്ച ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും ഇരുവരും കളിക്കുമെന്ന് ഉറപ്പായി

ഫിറ്റ്‌നെസ് പരീക്ഷ പാസായി; അഫ്ഗാനെതിരെ ഏകദിന പരമ്പര കളിക്കാൻ രോഹിത് ശർമയും ഹാർദിക്കും
dot image

ഫിറ്റ്‌നെസ് വീണ്ടെടുത്ത് ഹിതമാണ് രോഹിത് ശർമയും ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും. പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതോടെ ഞായറാഴ്ച്ച ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും ഇരുവരും കളിക്കുമെന്ന് ഉറപ്പായി. ഈ വാർത്ത ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ സ്‌പോര്‍ട്‌സ് സയന്‍സ് ടീം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്നതിനിടെയാണ് ഇരുവരെയും പരിക്ക് വലച്ചത്.

കടുത്ത നടുവേദന ആയിരുന്നു ഹർദിക്കിനെ വളച്ചതെങ്കിൽ ഹാംസ്ട്രിംഗ് പരിക്കായിരുന്നു രോഹിത് ശർമയ്ക്ക് തിരിച്ചടിയായത്. തുടര്‍ന്ന് ജൂണ്‍ 2 മുതല്‍ ബെംഗളൂരുവിലെ ഫിറ്റ്‌നസ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലുമായിരുന്നു. വിദേശത്തെ അവധിക്കാലത്തിന് ശേഷമാണ് ജൂണ്‍ 2-ന് ഹാര്‍ദിക് ഫിറ്റ്‌നസ് കേന്ദ്രത്തില്‍ എത്തിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി താരം കഠിനമായ പരിശീലനങ്ങളിലാണെന്നും ബിസിസിഐ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

അതേസമയം, ഹാർദിക് പാണ്ഡ്യയ്ക്ക് താരത്തിന്റെ ഫിറ്റ്‌നസ് ട്രെയിനര്‍മാര്‍ ഡാറ്റ പരിശോധിച്ച് ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയതായും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദഗ്ദ്ധ പരിശോധനകള്‍ക്ക് ശേഷമാണ് താരങ്ങൾക്ക് മെഡിക്കല്‍ സംഘം മൈതാനത്തിറങ്ങാൻ അനുമതി നല്‍കിയിരിക്കുന്നത്.

Content highlight: Rohit Sharma, Hardik Pandya clear fitness test Afghan ODI series

dot image
To advertise here,contact us
dot image