

മധുവിധു എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് കല്ല്യാണി പണിക്കര്‍. താരത്തിന്റെ അമ്മയായ ബിന്ദു പണിക്കരും ചിത്രത്തില്‍ വേഷമിട്ടുണ്ട്. ഇപ്പോഴിതാ അമ്മ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ജോക്കര്‍ സിനിമ ആണെന്നും ആ സിനിമ ചെയ്യുമ്പോള്‍ അമ്മ തന്നെ ഗര്‍ഭിണി ആണെന്നും പറഞ്ഞിരിക്കുകയാണ് താരം. മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗിന് കൊടുത്ത അഭിമുഖത്തിലാണ് താരം പറഞ്ഞത്.
'അമ്മ ചെയ്ത ജോക്കറിലെ സുശീല എന്ന കഥാപാത്രം പോലൊരു ക്യാരക്ടര്‍ ചെയ്യണമെന്ന് വളരെയധികം ആഗ്രഹമുണ്ട്. ഞാന്‍ എന്തിനാണ് ആ സിനിമയെ ഇത്രയും പ്രമോട്ട് ചെയ്യുന്നതെന്ന് അറിയില്ല. ആ പടത്തിലേക്ക് അമ്മ വാഴക്കുല ഒക്കെ വെട്ടി ബാക്കില്‍വെച്ച് വരുന്ന ഒരു സീനുണ്ട്. ആ സീനില്‍ അമ്മയുടെ മുഖത്തു വരുന്ന എക്‌സ്പ്രഷനാണ് എന്നെ ഞെട്ടിച്ചത്. ഉള്ളിലുള്ള വിഷമത്തെ മാറ്റി ഹ്യൂമറാക്കി മാറ്റിയിരിക്കുകയാണ് ആ സീനില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

ഉള്ളിലെ ആ വേദന കാണിക്കാതെ കാണിക്കുക എന്നു പറയുന്നതൊക്കെ എനിക്ക് ചിന്തിക്കാന്‍ കൂടി കഴിയാത്തതാണ്. അമ്മയുടെ മകളായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ അമ്മയുടെ വയറ്റിലുണ്ട്. ആറ് മാസം അമ്മ എന്നെ ഗര്‍ഭിണിയായിരുന്നു. അതു കൊണ്ടാണോന്ന് അറിയില്ല ആ സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്'-കല്ല്യാണി പണിക്കര്‍ പറഞ്ഞു.
ഷൈലോക്കിന് ശേഷം ബിബിന്‍ മോഹനും, മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയ് വിഷ്ണുവും ചേര്‍ന്ന് രചിച്ച ചിത്രമാണ് 'മധുവിധു'. വിഷ്ണു വിജയ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഗംഭീര വിജയമാണ് ചിത്രം നേടിയത്. കോമഡി ഫാമിലി എന്റര്‍ടൈനര്‍ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കല്ല്യാണി പണിക്കരുടെ ആദ്യ ചിത്രമായിരുന്നു മധുവിധു ചിത്രത്തില്‍ ഷറഫുദീനായിരുന്നു നായകന്‍. അസീസ് നെടുമങ്ങാട്, സായ്കുമാര്‍, ജഗദീഷ്, സഞ്ജു മധു, വിനീത് തട്ടില്‍, ബിന്ദു പണിക്കര്‍ ഉള്‍പ്പടെയുള്ള വലിയൊരു താര നിര തന്നെയുണ്ട്.
Content Highlights: Bindu Panicker's daughter Kalyani says she is pregnant while making Jocker movie