പ്രസിദ്ധ് കൃഷ്ണ ഇൻ, സിറാജ് ഔട്ട്;ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയില്‍ നിന്ന് സിറാജിനെ ഒഴിവാക്കി

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ 43 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി മികവ് കാട്ടിയ ബൗളർ കൂടിയാണ് പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണ ഇൻ, സിറാജ് ഔട്ട്;ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയില്‍ നിന്ന് സിറാജിനെ ഒഴിവാക്കി
dot image

വരാനിരിക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട്, ഇന്ത്യ - അയര്‍ലന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി. ബിസിസിഐയുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായിട്ടാണ് താരത്തിന് വിശ്രമം നൽകിക്കൊണ്ട് തീരുമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഒഴിവാക്കിയത് ടി20 പരമ്പരയിൽ നിന്നാണെന്നും പര്യടനത്തിലെ ഏകദിന പരമ്പരയില്‍ സിറാജ് ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഇനി വരാനിരിക്കുന്ന തിരക്കേറിയ ക്രിക്കറ്റ് സീസണ്‍ തന്നെയാണ്. അതുകൊണ്ട് കളിക്കാര്‍ക്ക് ആവശ്യമായ വിശ്രമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മുന്‍കരുതല്‍ നടപടിയെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

ബൗളർ മുഹമ്മദ് സിറാജിനെ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം ബിസിസിഐ മെഡിക്കല്‍ ടീമും ടീം മാനേജ്മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉണ്ടായത്. താരത്തെ മാറ്റുന്നതിൽ തീരുമാനം ആയതോടെ പകരക്കാരനായി പ്രസിദ്ധ് കൃഷ്ണയെ ടി20 ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ 43 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി മികവ് കാട്ടിയ ബൗളർ കൂടിയാണ് പ്രസിദ്ധ് കൃഷ്ണ.

സൂര്യകുമാര്‍ യാദവിന് തന്റെ നായകസ്ഥാനം നഷ്ടമായതോടെ ശ്രേയസ് അയ്യരാണ് വരുന്ന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. കൂടാതെ, വണ്ടർ കിഡ് വൈഭവ് സൂര്യവംശിയും ഇന്ത്യൻ ടീമില്‍ ഇടംനേടിയിട്ടുണ്ട്.

Content highlight: Prasidh Krishna replaces Mohammed Siraj India England Ireland T20 squad

dot image
To advertise here,contact us
dot image