'ഞാൻ കളി നിർത്തണമെന്നാണോ നിങ്ങളുടെ ആഗ്രഹം'; വിരമിക്കലിനെ കുറിച്ച് ഹർമൻപ്രീത് കൗർ

ചോദ്യോത്തര വേളയ്ക്ക് ഇടയിലാണ് 37-കാരിയായ ഹർമൻപ്രീതിനോട് ഇത്തവണത്തേത് നിങ്ങളുടെ അവസാന ലോകകപ്പ് ആയിരിക്കുമോ എന്ന് ഒരു മാധ്യമപ്രവര്‍ത്തൻ ചോദിച്ചത്

'ഞാൻ കളി നിർത്തണമെന്നാണോ നിങ്ങളുടെ ആഗ്രഹം';  വിരമിക്കലിനെ കുറിച്ച് ഹർമൻപ്രീത് കൗർ
dot image

വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങൾ ജൂൺ 12-ന് ആരംഭിക്കാനിരിക്കെ തന്‍റെ വിരമിക്കലിനെക്കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകന് കടുത്ത ഭാഷയിൽ മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ടൂർണമെന്‍റിന് മുന്നോടിയായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഞായറാഴ്ച സംഘടിപ്പിച്ച 'ക്യാപ്റ്റൻസ് ഡേ' യിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സംഭവം.

ചോദ്യോത്തര വേളയ്ക്ക് ഇടയിലാണ് 37-കാരിയായ ഹർമൻപ്രീതിനോട് ഇത്തവണത്തേത് നിങ്ങളുടെ അവസാന ലോകകപ്പ് ആയിരിക്കുമോ എന്ന് ഒരു മാധ്യമപ്രവര്‍ത്തൻ ചോദിച്ചത് . എന്നാൽ ചോദ്യം കേട്ട് ഒട്ടും പതറാതെ, മൂർച്ചയേറിയ മറുചോദ്യം എറിഞ്ഞാണ് ഇന്ത്യൻ ക്യാപ്റ്റൻ റിപ്പോർട്ടറെ അമ്പരപ്പിച്ചത്. ഞാൻ കളി നിർത്തണം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു ഹർമൻപ്രീതിന്റെ മറുപടി.

താൻ കരിയർ അവസാനിപ്പിക്കാൻ ഒട്ടും ആഗ്രഹിക്കുന്നില്ലെന്നും ഇനിയും ഇന്ത്യൻ ജേഴ്സിയിൽ തുടരുമെന്നുമുള്ള ശക്തമായ സൂചനയാണ് ചിരിച്ചുകൊണ്ടുള്ള ഹർമൻപ്രീതിന്‍റെ ഈ മറുപടിയിലൂടെ വ്യക്തമാകുന്നത്. വനിതാ ക്രിക്കറ്റിൽ ലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് അടുത്തിടെയാണ് ഹർമൻപ്രീത് സ്വന്തമാക്കിയത്.

ജൂൺ 12-ന് ആതിഥേയരായ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തോടെയാണ് വനിതാ ടി20 ലോകകപ്പിന് തുടക്കമാകുന്നത്. ജൂൺ 14-ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Content highlights: harmanpreet-kaur-reaction-on-retirement-question-indian-womens-cricket-captain

dot image
To advertise here,contact us
dot image