

ടി 20 ദേശീയ ടീമിൽ നിന്ന് ക്യാപ്റ്റൻസി സ്ഥാനവും നഷ്ടമായതിന് പിന്നാലെ സൂര്യകുമാർ യാദവിന്റെ മാസ് കംബാക്ക്. മുംബൈ ടി 20 ലീഗിൽ 36 പന്തിൽ 72 റൺസ് നേടി പുറത്താകാതെ നിന്നു.
കഴിഞ്ഞ മത്സരത്തിൽ 24 പന്തിൽ 48 റൺസും സൂര്യ നേടിയിരുന്നു. ടി 20 ലീഗിലെ ആദ്യ മത്സരങ്ങളിൽ സൂര്യയ്ക്ക് തിളങ്ങാനായിരുന്നില്ല. ഈ സീസണിലെ ഐ പി എല്ലിലെ പ്രകടനവും മോശമായിരുന്നു.
ടി 20 ലോകകപ്പ് നേടിയെങ്കിലും താരമെന്ന നിലയിൽ പ്രകടനം മോശമായിരുന്നു. തുടർന്നാണ് ക്യാപ്റ്റൻസി നഷ്ടപ്പെട്ടത്.
സൂര്യകുമാറിന് പിൻഗാമിയായി ശ്രേയസ് അയ്യരാണ് നിലവിൽ ടി 20 ടീമിന്റെ ക്യാപ്റ്റൻ. തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ.
content highlights: suryakumar-yadav-smashing-half-century-in-mumbai-t20-league-updates