

ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നിന്ന് വരുന്നത്. ഇന്ത്യയുടെ മുൻ ടി20 നായകനുമായ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ സൂര്യകുമാർ യാദവ് നടത്തിയ അപ്രതീക്ഷിത നീക്കങ്ങളാണ് ഈ അഭ്യൂഹങ്ങൾക്ക് ഇപ്പോൾ തീ പകർന്നിരിക്കുന്നത്.
മുംബൈ ഇന്ത്യൻസിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെയും സൂര്യകുമാർ യാദവ് അൺഫോളോ ചെയ്തതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത് മാത്രമല്ല, തന്റെ പ്രൊഫൈലിൽ ഉണ്ടായിരുന്ന മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും താരം നീക്കം ചെയ്യുകയും ചെയ്തു.
ഇതിനെല്ലാം പുറമെ, തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഉണ്ടായിരുന്ന ഇന്ത്യൻ ടീമിന്റെ ജേഴ്‌സിയിലുള്ള ഡിപിയും സൂര്യകുമാർ മാറ്റിക്കഴിഞ്ഞു. മുംബൈ മാനേജ്‌മെന്റുമായി താരം കടുത്ത അസ്വാരസ്യത്തിലാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
വരുന്ന സീസണിലും ഹാർദിക് പാണ്ഡ്യയെ തന്നെ മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്ത് നിലനിർത്തുകയാണെങ്കിൽ താൻ ഫ്രാഞ്ചൈസി വിടുമെന്ന കടുത്ത നിലപാടിലാണ് സൂര്യകുമാർ യാദവെന്നാണ് സൂചനകൾ. രോഹിത് ശർമ്മയെ മാറ്റി ഹാർദിക്കിനെ ക്യാപ്റ്റനാക്കിയത് മുതൽ മുംബൈ ക്യാമ്പിൽ തുടങ്ങിയ ആഭ്യന്തര പ്രശ്നങ്ങളാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കുന്നത്.
അതേസമയം, മുംബൈ വിടാൻ ഒരുങ്ങുന്ന സൂര്യകുമാറിനെ വലയിലാക്കാൻ ഐപിഎല്ലിലെ മൂന്ന് വമ്പൻ ടീമുകൾ ഇപ്പോൾ തന്നെ രംഗത്തിറങ്ങിക്കഴിഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് , ലഖ്നൗ സൂപ്പർ ജയന്റ്സ് , ഡൽഹി ക്യാപിറ്റൽസ് എന്നെ ഫ്രാഞ്ചൈസികളാണ് സൂര്യകുമാറിനെ തങ്ങളുടെ ടീമിന്റെ ക്യാപ്റ്റനാക്കാൻ വലിയ താല്പര്യത്തോടെ കാത്തിരിക്കുന്നത്.
വരും ദിവസങ്ങളിൽ ഐപിഎൽ ട്രേഡിങ് വിൻഡോയിലോ മെഗാ ലേലത്തിലോ വലിയ അട്ടിമറികൾ നടക്കുമെന്ന കാര്യം ഇതോടെ ഉറപ്പായിക്കഴിഞ്ഞു.
Content highlights: