'സഞ്ജുവിനേക്കാൾ മുൻ‌തൂക്കം മറ്റ് രണ്ട് താരങ്ങൾക്ക്'; ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാരെ പ്രവചിച്ച് പത്താൻ

2027ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററാവാൻ സഞ്ജുവിനേക്കാൾ സാധ്യത കെഎൽ രാഹുലിനും ഇഷാൻ കിഷാണുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ

'സഞ്ജുവിനേക്കാൾ മുൻ‌തൂക്കം മറ്റ് രണ്ട് താരങ്ങൾക്ക്'; ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാരെ പ്രവചിച്ച് പത്താൻ
dot image

2027ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററാവാൻ സഞ്ജുവിനേക്കാൾ സാധ്യത കെഎൽ രാഹുലിനും ഇഷാൻ കിഷാണുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. സഞ്ജു സാംസണിന്റെ ഏകദിന റെക്കോർഡുകൾ മികച്ചത് തന്നെയാണ്. എങ്കിലും ടീം മാനേജ്‌മെന്‍റിന്‍റെ ആദ്യ ചോയ്‌സുകൾ രാഹുലും ഇഷാനുമായിരിക്കുമെന്നാണ് പത്താന്‍റെ നിലവിലെ വിലയിരുത്തൽ. സ്റ്റാർ സ്‌പോർട്സിന്‍റെ 'ഫോളോ ദി ബ്ലൂസ്' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഇർഫാൻ പത്താൻ ലോകകപ്പ് സാധ്യതകളെക്കുറിച്ച് മനസ്സ് തുറന്നത്.

'മിഡിൽ ഓർഡറിൽ കളിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ കെഎൽ രാഹുൽ തന്നെയായിരിക്കും ലോകകപ്പിലെ ഒന്നാം നമ്പർ ചോയ്‌സ്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കെൽപ്പുള്ള വെർസറ്റൈൽ പ്ലെയറാണ് അദ്ദേഹം. ടോപ് ഓർഡറിൽ കളിക്കാനും ഷോർട്ട് ബോളുകളെ സ്ക്വയർ ദി വിക്കറ്റിലൂടെ മികച്ച രീതിയിൽ നേരിടാനും സാധിക്കുന്ന ഒരു ഇടംകയ്യൻ ബാറ്ററെ ആവശ്യമുള്ളതിനാലാണ് ഇഷാൻ കിഷനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അതുകൊണ്ട് ഇവർക്ക് രണ്ടുപേർക്കുമായിരിക്കും ഏറ്റവും കൂടുതൽ മുൻഗണന', പത്താൻ വ്യക്തമാക്കി.

അതേസമയം, ഏകദിനത്തിൽ മികച്ച റെക്കോർഡുകളുള്ള സഞ്ജു സാംസണിനെ മികച്ച റെക്കോർഡുകൾ ഉണ്ട്. അതുകൊണ്ട് തന്നെ താരത്തെ പൂർണ്ണമായി തള്ളിക്കളയാൻ കഴിയില്ലെന്നും പത്തൻ പറഞ്ഞു. മൂന്നാമതൊരു ഓപ്ഷനായി മലയാളി താരത്തെ സജീവമായി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content highlight: Sanju's ODI record is excellent but Irfan Pathan picks Indias wicketkeepers for 2027 World Cup

dot image
To advertise here,contact us
dot image