വൈഭവ് എപ്പോൾ ഇന്ത്യയ്ക്കായി കളിക്കും!; സൂചന നൽകി BCCI

ഒരു സീസണിൽ അഞ്ചിലേറെ പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്ന ആദ്യ താരമാകാനും വൈഭവിന് സാധിച്ചു.

വൈഭവ് എപ്പോൾ ഇന്ത്യയ്ക്കായി കളിക്കും!; സൂചന നൽകി BCCI
dot image

ഐ പി എൽ 2026 സീസൺ തന്റേതാക്കി മാറ്റി വൈഭവ് സൂര്യവംശി. ആകെ കളിച്ച 16 മത്സരങ്ങളിൽ നിന്ന് നേടിയത് 237.30 എന്ന അത്ഭുതപ്പെടുത്തുന്ന സ്ട്രൈക്ക് റേറ്റിൽ 776 റൺസ്. അതിൽ 5 അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉൾപ്പെടുന്നു.

ഒരു സീസണിൽ അഞ്ചിലേറെ പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്ന ആദ്യ താരമാകാനും വൈഭവിന് സാധിച്ചു. സീസൺ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ്, മികച്ച യുവതാരത്തിനുള്ള എമർജിങ് പ്ലയെർ ഓഫ് ദി സീസൺ, മോസ്റ്റ്‌ വാല്യൂവബിൾ പ്ലയെർ ,മോസ്റ്റ്‌ സിക്സ് അവാർഡ് ,സൂപ്പർ സ്ട്രൈക്കർ അവാർഡ് എന്നീ പുരസ്കാരങ്ങളാണ് 15 കാരൻ ഒറ്റക്ക് തൂക്കിയത്. ഇതിനെല്ലാം പുറമെ വയസ്സ് അടിസ്ഥാനത്തിൽ നേടിയ നേട്ടങ്ങളും റെക്കോർഡുകളും അനവധി.

ഏതായാലും ഈ സീസണിലെ പ്രകടനത്തോടെ ഒന്നുറപ്പിച്ചു. 2025 ൽ കണ്ടത് വൺ ടൈം വണ്ടറെല്ലെന്ന്. …2025 ഐ പി എല്ലിന് ശേഷം യൂത്ത് ഏകദിന -ടെസ്റ്റ് -ടി 20 സീരീസിലും അണ്ടർ 19 ഏഷ്യ കപ്പിലും അണ്ടർ 19 ലോകകപ്പിലും കണ്ട അത്ഭുതം ഒരു മഹാൽഭുതമായി ഇനിയും തുടരുമെന്ന്.

അതിനിടയിൽ ഐപിഎല്‍ ഫൈനലിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറോട് വൈഭവ് ദേശീയ ടീമിൽ എപ്പോൾ കളിക്കുമെന്ന കോദയം ചോദിക്കുകയുണ്ടായി.

അഗാര്‍ക്കര്‍ നല്‍കിയ മറുപടിയും ജഡേജ വെളിപ്പെടുത്തി. താരം ഉടന്‍ തന്നെ ഇന്ത്യന്‍ ടീമിലെത്തിയേക്കുമെന്ന ശക്തമായ സൂചനയാണ് അദ്ദേഹം നല്‍കിയതെന്ന് ജഡേജ വ്യക്തമാക്കി.

സൂര്യവംശിയുടെ ടീം സെലക്ഷനെക്കുറിച്ച് ബിസിസിഐ ഇതുവരെ കര്‍ശനമായ മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍, സൂര്യവംശി മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്ന് അഗാര്‍ക്കര്‍ സമ്മതിച്ചിരുന്നു. എങ്കിലും നിലവില്‍ സീനിയര്‍ ടീമിലേക്ക് വരാന്‍ മറ്റ് പല കളിക്കാരും മുന്‍ഗണനാ ക്രമത്തില്‍ മുന്നിലുണ്ടെന്നാണ് അന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

യുവതാരങ്ങള്‍ക്ക് കൂടുതല്‍ പരിചയസമ്പത്ത് നല്‍കുന്നതിനായി സൂര്യവംശിയെ നിലവില്‍ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം അവസാനം ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലാണ് താരം കളിക്കുക.

ഇതിന് പുറമെ, അയര്‍ലന്‍ഡിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള സാധ്യത പട്ടികയിലും സൂര്യവംശിയുടെ പേര് ബിസിസിഐ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും കൗമാര വിസ്മയത്തിന്റെ ഇന്ത്യന്‍ ജേഴ്‌സിയിലേക്കുള്ള ദൂരം അധികമില്ലെന്നാണ് നിലവിലെ സൂചനകള്‍ വ്യക്തമാക്കുന്നത്.

content highlights:bcci-hints-at-vaibhav-suryavanshi-team-india-debut-after-ipl-2026-stellar-performance-malayalam-news

dot image
To advertise here,contact us
dot image