

ഐ പി എൽ 2026 സീസൺ തന്റേതാക്കി മാറ്റി വൈഭവ് സൂര്യവംശി. ആകെ കളിച്ച 16 മത്സരങ്ങളിൽ നിന്ന് നേടിയത് 237.30 എന്ന അത്ഭുതപ്പെടുത്തുന്ന സ്ട്രൈക്ക് റേറ്റിൽ 776 റൺസ്.അതിൽ 5 അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉൾപ്പെടുന്നു. മൂന്ന് സെഞ്ച്വറികൾ മിസ് ആയത് മൂന്നും നാലും എഴു റൺസുകൾക്ക്..
നിരവധി റെക്കോർഡുകളും ഈ സീസണിൽ താരം തൂക്കി. പവർപ്ളേയിൽ മാത്രം 521 റൺസ് നേടി ഡേവിഡ് വാർണറിൻറെ 2016 ൽ സ്ഥാപിച്ച 467 റൺസിന്റെ റെക്കോർഡ് ബ്രേക്ക് ചെയ്തു.
ഒരു സീസണിൽ 72 സിക്സറുകൾ നേടി 2012 ൽ ക്രിസ് ഗെയ്ൽ സ്ഥാപിച്ച 59 സിക്സറിന്റെ ഒരു സീസണിലെ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡ് മറികടന്നു.
30 പന്തിൽ സെഞ്ച്വറിയെന്ന ഗെയ്ലിന്റെ ഐ പി എല്ലിലെ വേഗതയേറിയ സെഞ്ച്വറി 29 പന്തിൽ 97 ൽ ഔട്ടായത് കൊണ്ട് മാത്രമാണ് തകരാതെ പോയത്. 440 പന്തിൽ 1000 കരിയർ ഐ പി എൽ റൺസ് പിന്നിട്ട് ആന്ദ്ര റസലിന്റെ 545 പന്തുകളിൽ എന്ന റെക്കോർഡും തിരുത്തി.
72 സിക്സും 63 ഫോറുകളും അടക്കം 135 ബൗണ്ടറികളുമായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ബൗണ്ടറികളെന്ന റെക്കോർഡും സ്വന്തം. വെറും 327 പന്തുകളിൽ നിന്നാണ് ഈ നേട്ടം എന്നതാണ് അതിലുമേറെ അത്ഭുതം.
776 റൺസ് സീസണിൽ നേടിയതോടെ ഒരു അൺക്യാപ്പഡ് താരത്തിന്റെ ഏറ്റവും വലിയ സീസൺ ടോട്ടൽ എന്ന റെക്കോർഡിലുമെത്തി. ഇതിന് മുമ്പ് 2023 ൽ യശ്വസി ജയ്സ്വാൾ നേടിയ 625 റൺസായിരുന്നു റെക്കോർഡ്.
ലോകത്ത് ഇതുവരെ നടന്ന ടി 20 ടൂർണമെന്റിലെ ഉയർന്ന സ്ട്രൈക്ക് റേറ്റും വൈഭവിന്റെ ഈ സീസണിലെ 237.30 ആണ്. ഓരോ 4.5 പന്തിലും 15 കാരന്റെ ബാറ്റിൽ നിന്നും സിക്സ് പറക്കുന്നു എന്നതാണ് വസ്തുത. ഈ സീസണിൽ തന്നെ മൂന്ന് മത്സരത്തിൽ പത്തിലേറെ സിക്സറുകൾ വൈഭവ് പറത്തി. ഈ പറഞ്ഞ രണ്ടും റെക്കോർഡാണ്.
പ്ളേ ഓഫിലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരം, പ്ളേ ഓഫിലെ വേഗതയേറിയ ഫിഫ്റ്റിയിൽ 16 പന്തിൽ റെയ്നയ്ക്കൊപ്പം.
ഒരു സീസണിൽ അഞ്ചിലേറെ പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്ന ആദ്യ താരം. സീസൺ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ്, മികച്ച യുവതാരത്തിനുള്ള എമർജിങ് പ്ലയെർ ഓഫ് ദി സീസൺ, മോസ്റ്റ് വാല്യൂവബിൾ പ്ലയെർ ,മോസ്റ്റ് സിക്സ് അവാർഡ് ,സൂപ്പർ സ്ട്രൈക്കർ അവാർഡ് എന്നീ പുരസ്കാരങ്ങളാണ് 15 കാരൻ ഒറ്റക്ക് തൂക്കിയത്. ഇതിനെല്ലാം പുറമെ age അടിസ്ഥാനത്തിൽ നേടിയ നേട്ടങ്ങളും റെക്കോർഡുകളും അനവധി.
content highlights: