'ഞങ്ങൾ ഇതാ വരുന്നു'; എതിരാളികള്‍ക്ക് ബിഗ് സിഗ്നലുമായി ആര്‍സിബി നായകൻ രജത് പടിധാര്‍

ഗുജറാത്തിനെ തറപറ്റിച്ച ശേഷമുള്ള ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിധാറിന്റെ വാക്കുകള്‍ എതിരാളികള്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പായിരുന്നു.

'ഞങ്ങൾ ഇതാ വരുന്നു'; എതിരാളികള്‍ക്ക് ബിഗ് സിഗ്നലുമായി ആര്‍സിബി നായകൻ രജത് പടിധാര്‍
dot image

ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാർ കൂടിയായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ 2026 സീസണിറ്റിനെ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. 92 റണ്‍സിന്റെ ജയമാണ് ആര്‍സിബി സ്വന്തമാക്കിയത്.

ഗുജറാത്തിനെ തറപറ്റിച്ച ശേഷമുള്ള ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിധാറിന്റെ വാക്കുകള്‍ എതിരാളികള്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പായിരുന്നു. 'ഞങ്ങള്‍ നിങ്ങള്‍ക്കായി വരുന്നുണ്ട്' എന്നാണ് അദ്ദേഹം മത്സരശേഷം പറഞ്ഞത്. പരിക്കില്‍ നിന്ന് അടുത്തിടെ മാത്രം മോചിതനായി തിരിച്ചെത്തിയ ക്യാപ്റ്റന്‍ പടിധാര്‍ ഐപിഎല്‍ പ്ലേ-ഓഫ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നാണ് പുറത്തെടുത്തത്.

വെറും 33 പന്തുകളില്‍ നിന്ന് പുറത്താകാതെ 93 റണ്‍സ് അടിച്ചുകൂട്ടിയ പടിധാറിന്റെ മികവില്‍ ആര്‍സിബി നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. പ്ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണിത്.

മത്സരത്തിന്റെ അവസാന അഞ്ച് ഓവറുകളിലാണ് പടിധാറും സംഘവും തകര്‍ത്താടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിന് ആര്‍സിബി ബൗളര്‍മാരുടെ മികച്ച പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 162 റണ്‍സിന് ഗുജറാത്ത് പൂര്‍ണ്ണമായും പുറത്തായി.

content highlights: rcb-captain-rajat-patidar-warning-to-opponents-before-ipl-2026-final

dot image
To advertise here,contact us
dot image