

ഗുജറാത്ത് ടൈറ്റൻസിനെ തകർത്തെറിഞ്ഞ് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു ഐ പി എൽ 2026 സീസണിന്റെ ഫൈനലിൽ. 92 റൺസിന്റെ വൻ വിജയമാണ് ആർസിബി നേടിയത്.ആദ്യം ബാറ്റ് ചെയ്ത് ആർസിബി ഉയർത്തിയ 255 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 162 റൺസിന് ഓൾ ഔട്ടായി.
നായകൻ രജത് പാട്ടീദാറിന്റെ മികവിലാണ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർസിബി 254 റൺസ് നേടിയത്. 33 പന്തിൽ ഒമ്പത് സിക്‌സറും അഞ്ച് ഫോറും അടക്കം 78 റൺസാണ് രജത് നേടിയത്. വിരാട് കോഹ്‌ലിയും ക്രുനാൽ പാണ്ഡ്യയും 43 റൺസ് വീതം നേടി.
ദേവ്ദത്ത് പടിക്കൽ 30 റൺസും വെങ്കിടേഷ് അയ്യർ 19 റൺസും നേടി. ഗുജറാത്തിന് വേണ്ടി ജേസൺ ഹോൾഡറും കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിൽ ആർസിബി ബോളർമാർക്ക് മുമ്പിൽ ഗുജറാത്തിന് അടിതെറ്റി. ആദ്യ അഞ്ചോവറിൽ തന്നെ പേരുകേട്ട ടോപ് ത്രീ പൊളിഞ്ഞു.
43 പന്തിൽ 68 റൺസ് നേടിയ രാഹുൽ തേവാട്ടിയയാണ് ടോപ് സ്‌കോറർ. നേടിയ ജോസ് ബട്ലർ 29 റൺസും സായ് സുദർശൻ 14 റൺസും നേടി. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ജേക്കബ് ഡഫി മൂന്നും റാസിഖ് സലാം, ഭുവനേശ്വർ കുമാർ, ക്രുനാൽ പാണ്ഡ്യ എന്നിവർ രണ്ടും വിക്കറ്റ് നേടി.
content highlights: rcb vs gt qualifier match royal challengers bengaluru reach ipl 2026 final