തമിഴിൽ കൈ നിറയെ അവസരങ്ങൾ, പ്രദീപ് രംഗനാഥന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായികയാകാന്‍ മമിത

ചിത്രത്തില്‍ നായകനായെത്തുന്നത് കോളിവുഡിലെ മുന്‍നിര തിരക്കഥാകൃത്തും സംവിധായകനുമായ അശ്വന്ത് മാരിമുത്തുവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തമിഴിൽ കൈ നിറയെ അവസരങ്ങൾ, പ്രദീപ് രംഗനാഥന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായികയാകാന്‍ മമിത
dot image

തമിഴില്‍ ഇപ്പോള്‍ തിരക്കുള്ള നായിക നടിയായി മാറിക്കൊണ്ടിരിയ്ക്കുകയാണ് മമിത ബൈജു. ഒന്നിന് പുറകേ ഒന്നായി തമിഴ് സിനിമയിൽ അവസരങ്ങൾ നിറയുകയാണ് മമിതയ്ക്ക്. ഇപ്പോഴിതാ സൂപ്പർ ഹിറ്റായ ഡ്യൂഡിന് ശേഷം വീണ്ടും പ്രദീപിനൊപ്പം ഒന്നിക്കാൻ ഒരുങ്ങുകയാണ് നടി. പ്രദീപ് രംഗനാഥന്‍ നിര്‍മിക്കുന്ന ചിത്രത്തിലാണ് മമിത നായികയായെത്തുകയെന്നാണ് പുറത്തുവരുന്ന വിവരം.

ചിത്രത്തില്‍ നായകനായെത്തുന്നത് കോളിവുഡിലെ മുന്‍നിര തിരക്കഥാകൃത്തും സംവിധായകനുമായ അശ്വന്ത് മാരിമുത്തുവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2020ല്‍ പുറത്തിറങ്ങിയ ഓ മൈ കടവുളേ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അശ്വന്ത് ശ്രദ്ധിക്കപ്പെടുന്നത് 2025ല്‍ പുറത്തിറങ്ങിയ ഡ്രാഗണിലൂടെയാണ്. പ്രദീപിനെ നായകനാക്കി അശ്വന്ത് സംവിധാനം ചെയ്ത ചിത്രം 2025ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ധനുഷ് നായകനായ 'കര' എന്ന ചിത്രമാണ് മമിതയുടേതായി ഒടുവിൽ തിയേറ്ററിൽ എത്തിയത്. സൂര്യ നായകനാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് എന്ന റോം-കോം ചിത്രത്തിലും മമിതയാണ് നായിക. വിജയ് നായകനാകുന്ന ജന നായകനും മമ്മിതയുടേതായി റീലീസിനൊരുങ്ങുന്ന ചിത്രമാണ്. അതേസമയം മലയാളത്തില്‍ നിവിന്‍ പോളിയ്‌ക്കൊപ്പമുള്ള ബത്‌ലഹേം കുടുംബയൂണിറ്റാണ് നടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പ്രേമലുവിന്റെ സംവിധായകനായ ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Content Highlights:  Actor Mamita Baiju has reportedly been cast as the heroine in Pradeep Ranganathan’s upcoming film. The pairing has generated excitement among fans following the success of their earlier collaborations and growing popularity in South Indian cinema. The film is expected to be a youthful entertainer, with audiences eagerly awaiting an official announcement and more details about the cast and storyline.

dot image
To advertise here,contact us
dot image