OLX ൽ ഓഡിഷൻ കാൾ, അത് ഫേക്ക് ആയിരുന്നു, പണം പോയിട്ടുണ്ട്; ശിവ ഹരിഹരൻ

സിനിമയിൽ എടുത്തില്ലെങ്കിൽ ചത്ത് കളയും എന്ന് ഒരാള്‍ പറഞ്ഞു, പക്ഷെ അങ്ങനെ ഒരു സിനിമയേ ഇല്ലായിരുന്നു, ഫേക്ക് ഓഡിഷൻ ആയിരുന്നു

OLX ൽ ഓഡിഷൻ കാൾ, അത് ഫേക്ക് ആയിരുന്നു, പണം പോയിട്ടുണ്ട്; ശിവ ഹരിഹരൻ
dot image

മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ശിവ ഹരിഹരൻ. 1200 ലധികം ഒഡിഷനുകൾ താൻ അറ്റൻഡ് ചെയ്തിരുന്നുവെന്ന് ശിവ നേരത്തെ പറഞ്ഞിരുന്നു. ഓഡിഷനിൽ പോയി താൻ പറ്റിക്കപ്പെട്ട അനുഭവം തുറന്നു പറയുകയാണ് ശിവ ഇപ്പോൾ. OLX ൽ കാസ്റ്റിംഗ് കോൾ കണ്ടിരുന്നുവെന്നും ഇതുവഴി പണം പോയിട്ടുണ്ടെന്നും ശിവ പറഞ്ഞു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഗധ്ത്തിലാണ് പ്രതികരണം.

'ഇപ്പോ കുറച്ചുകൂടെ എളുപ്പത്തിൽ നമുക്ക് ഓഡിഷൻ ഫേക്ക് ആണോ എന്നുള്ള കാര്യം അറിയാൻ പറ്റും. പ്രൊഡക്ഷൻ ഹൗസിന്റെ പേജ് ഒക്കെ ഉണ്ടെങ്കിൽ അതിൽ മെസ്സേജ് അയച്ചാൽ അവർ തന്നെ പറയും. വാഴ 3 അതുപോലെ ആശിർവാദിന്റെ അടുത്ത ഒരു സിനിമക്ക് വേണ്ടി ഓഡിഷൻ എന്ന് പറഞ്ഞിട്ട് ഒരു ഫേക്ക് ഓഡിഷൻ കോൾ ഉണ്ടായിരുന്നു. അത് എല്ലാ കാലത്തും ഉണ്ട്. ഞാൻ ട്രൈ ചെയ്തുകൊണ്ടിരുന്ന സമയത്തൊക്കെ 2016 ൽ ഓഡിഷൻ ഫേക്ക് ആണോ അല്ലയോ എന്ന് അറിയാൻ പോലും പറ്റില്ല. ഞാൻ ആദ്യം ഇതുപോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്.

ഞാൻ കണ്ട കാസ്റ്റിംഗ് കോൾ OLX ൽ ആയിരുന്നു. അപ്പോൾ നമ്മുക്ക് അറിയില്ലല്ലോ സിനിമയിൽ എങ്ങനെയെങ്കിലും കയറണം എന്നുള്ളതിൽ നിൽക്കുകയായിരുന്നു അന്ന്. എറണാകുളത്തത് നിന്ന് ഓഡിഷൻ അറ്റൻഡ് ചെയ്ത് അവിടെ കുറച്ച് പൈസ പോയി. പോർട്ട്ഫോളിയോ എടുക്കണം എന്നൊക്കെ പറഞ്ഞു പതിനായിരം രൂപയോളം പോയി. ഫോട്ടോ ആണെങ്കിൽ കച്ചറ ഫോട്ടോ അങ്ങനെ പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനത്തെ ഫേക്ക് ഓഡിഷൻ കോൾസ് എപ്പോഴും ഉണ്ട്. ഇത് തിരിച്ചറിയാനുള്ള മാർഗം പ്രൊഡക്ഷൻ ഹൗസിന്റെ പേര് വെച്ചിട്ടുണ്ടാകും അവിടെ വിളിച്ച് നോക്കാം പണ്ടൊക്കെ ഓഡിഷൻസ് ഫോർ യു അതുപോലെ ഫ്രീ കാസ്റ്റിങ് കോൾ എന്നൊക്കെ പറഞ്ഞിട്ട് പേജസ് ഉണ്ടായിരുന്നു. അതിൽ ജെനുവിൻ ആയിട്ടുള്ള ഓഡിഷൻസ് ആണ് വന്നുകൊണ്ടിരുന്നത്.

ചാലക്കുടിയിൽ ഒരു ഓഡിഷൻ പോയപ്പോൾ ഒരു സംഭവം ഉണ്ടായിരുന്നു, ഒരു അപ്പാപ്പൻ 65 വയസ്സുള്ള ഒരു പുള്ളി വന്നിട്ട് എന്നെ ഈ പടത്തിൽ എടുത്തില്ലെങ്കിൽ ചത്ത് കളയും എന്ന് പറഞ്ഞു. മണെണ്ണയും തീപ്പെട്ടിയും ഒക്കെ കയ്യിൽ ഉണ്ടായിരുന്നു. പക്ഷെ ആ പടം തന്നെ ഫേക്ക് ആയിരുന്നു. അതാണ് അതിന്റെ കോമഡി. അത് അതിനേക്കാളും വലിയ ഫേക്ക് ഓഡിഷൻ ആയിരുന്നു. അങ്ങനത്തെ അടിപൊളി എക്സ്പീരിയൻസ് ഒക്കെ ഉണ്ടായിട്ടുണ്ട്,' ശിവ ഹരിഹരൻ പറഞ്ഞു.

Content Highlights: Actor Siva Hariharan shared that he became a victim of fake auditions during the early phase of his acting career. The actor said he lost money while trusting fraudulent casting calls that promised film opportunities. Siva also spoke about the challenges newcomers face in the entertainment industry and urged aspiring actors to stay cautious while attending auditions.

dot image
To advertise here,contact us
dot image