അത് അമ്മയ്ക്കുവേണ്ടി; ആഘോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ് സൂര്യവംശി

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലാണ് കൈ ഉയര്‍ത്തി താരം ആഘോഷം പ്രകടിപ്പിച്ചത്

അത് അമ്മയ്ക്കുവേണ്ടി; ആഘോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ് സൂര്യവംശി
dot image

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറിക്ക് ശേഷം വൈഭവ് സൂര്യവംശി നടത്തിയ ആഘോഷ പ്രകടനത്തെക്കുറിച്ച് മത്സരശേഷം മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അത് വ്യക്തിപരമായ കാര്യമെന്നായിരുന്നു മറുപടി. എന്നാല്‍ വൈഭവിന്റെ ആഘോഷ രീതിയെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നതോടെ ഇപ്പോള്‍ അതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം. രണ്ട് കൈയിലെയും വിരലുകള്‍ ചേര്‍ത്തുവെച്ച് ഇംഗ്ലീഷിലെ എ എന്ന അക്ഷരമാണ് സൂര്യവംശി ഉയര്‍ത്തിക്കാണിച്ചിരുന്നത്. താരത്തിന്റെ ആഘോഷരഹസ്യം അറിയാന്‍ തിടുക്കത്തിലായ ക്രിക്കറ്റ് പ്രേമികള്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയത്.

മത്സരശേഷം കമന്റേറ്റര്‍ മുരളി കാര്‍ത്തിക് ഇക്കാര്യം ചോദിച്ചെങ്കിലും വെളിപ്പെടുത്താന്‍ സൂര്യവംശി തയ്യാറായിരുന്നില്ല. ഇതോടെ ആകാംക്ഷ വര്‍ധിച്ചിരുന്നു. ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ റോമി ഭിന്ദറുമായുള്ള സംസാരത്തിനിടെ ആ രഹസ്യം സൂര്യവംശി വെളിപ്പെടുത്തി. അര്‍ധസെഞ്ചുറി അമ്മയ്ക്കാണ് സമര്‍പ്പിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. അമ്മ ആര്‍തി സൂര്യവംശിയുടെ പേരിലെ ആദ്യ അക്ഷരമാണ് സൂചിപ്പിച്ചതെന്നും താരം വ്യക്തമാക്കി. ഇതോടെയാണ് ആഘോഷ പ്രകടനത്തിലെ രഹസ്യകോഡ് ആരാധകര്‍ക്ക് മനസ്സിലായത്.

കഴിഞ്ഞദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ താരത്തിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് ജയിക്കുകയും പ്ലേ ഓഫിലേക്കുള്ള വഴി എളുമപ്പമാക്കിയതും. 38 പന്തില്‍ പത്തുസിക്സറുകളും ഏഴു ഫോറുകളുമായി 93 റണ്‍സാണ് താരം എടുത്തത്. ഈ മത്സരത്തിലെ മികച്ച പ്രകടനത്തോടെ ഒട്ടേറെ റെക്കോഡുകളും വൈഭവ് സൂര്യവംശി പേരിലാക്കി. ഐപിഎലിലെ ഒരുസീസണില്‍ 50 സിക്സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് താരം കൈവരിച്ചു. 53 സിക്സറുകളാണ് താരം ഇതുവരെ ഈ ഐപിഎലില്‍ അടിച്ചെടുത്തത്. 2024 സീസണില്‍ 42 സിക്സറുകള്‍ നേടിയ അഭിഷേക് ശര്‍മയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വണ്ടര്‍ കിഡ് സ്വന്തം പേരിലാക്കിയത്.

content highlights: That was for Mom; Vaibhav Suryavanshi Reveals the Secret Behind His Celebration

dot image
To advertise here,contact us
dot image