ശേഷിക്കുന്നത് ഒരു സീറ്റ്; ഐപിഎലില്‍ പ്ലേ ഓഫ് കാത്തിരിക്കുന്നത് അഞ്ചുടീമുകള്‍

പ്ലേ ഓഫ് ഉറപ്പിച്ചത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍

ശേഷിക്കുന്നത് ഒരു സീറ്റ്; ഐപിഎലില്‍ പ്ലേ ഓഫ് കാത്തിരിക്കുന്നത് അഞ്ചുടീമുകള്‍
dot image

ഇന്ത്യന്‍ പ്രീമയിര്‍ ലീഗ് ക്രിക്കറ്റില്‍ പ്ലേ ഓഫിലേക്ക് മത്സരം കടുക്കുകയാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ വീഴ്ത്തി നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഈ സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറിയിരുന്നു. പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സും തങ്ങളുടെ പ്ലേ ഓഫ് സീറ്റ് ഉറപ്പിച്ചു. കഴിഞ്ഞദിവസം ചെപ്പോക്കില്‍നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദും പ്ലേ ഓഫിലെത്തി. ഇതോടെ ആകെ മൂന്നു ടീമുകള്‍ ഉറപ്പിച്ചു. ഇനി ശേഷിക്കുന്നത് ഒരേയൊരു സീറ്റുമാത്രം. ഈ സ്ഥാനത്തേക്കായി മത്സരിക്കുന്നതാകട്ടെ അഞ്ചു ടീമുകളാണ്.

നിര്‍ണായക പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് പരാജയപ്പെട്ടെങ്കിലും അവര്‍ക്ക് ഇനിയും നേരിയ സാധ്യത നില്‍ക്കുന്നു. ചെന്നൈക്ക് പുറമെ പഞ്ചാബ് കിങ്സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമുകളാണ് ഒരു സ്ഥാനത്തിനായി മത്സരിക്കുന്നത്. ഇതില്‍ പഞ്ചാബിനും രാജസ്ഥാനും മാത്രമാണ് പ്രതീക്ഷയുള്ളത്. മറ്റുള്ളവര്‍ക്ക് ഇവരുടെ കളിയുടെ പ്രകടനത്തിന് അനുസരിച്ച് ഭാഗ്യംപോലെയിരിക്കും. മുംബൈ ഇന്ത്യന്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീമുകള്‍ നേരത്തെ തന്നെ പുറത്തായിട്ടുണ്ട്. ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ആര്‍സിബി, ഗുജറാത്ത്, ഹൈദരാബാദ് ടീമുകള്‍ തമ്മില്‍ പ്ലേ ഓഫിലെ ഒന്ന് രണ്ട് സ്ഥാനങ്ങള്‍ക്കു വേണ്ടിയാകും ഇനി മത്സരിക്കുക എന്നതിനാല്‍ വരാനിരിക്കുന്ന മത്സരങ്ങള്‍ അത്യാവേശകരമാകുമെന്നുറപ്പ്.

തുടരെ ഏഴ് മത്സരങ്ങളില്‍ അപരാജിതരായി മുന്നേറിയ പഞ്ചാബ് ആദ്യ ഘട്ടങ്ങളില്‍ ഈ സീസണില്‍ ആദ്യം തന്നെ പ്ലേ ഓഫ് ഉറപ്പിക്കുന്ന ടീമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പിന്നീട് തുടരെ ആറു മത്സരങ്ങള്‍ അവര്‍ തോറ്റതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. നിലവില്‍ അവര്‍ക്ക് 13 പോയിന്റുണ്ട്. ഇനി ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍. ലഖ്നൗവിനെതിര പഞ്ചാബ് ജയിച്ചാല്‍ അവര്‍ക്ക് 15 പോയിന്റ് കിട്ടും. ഈ ഘട്ടത്തില്‍ മറ്റ് ടീമുകളുടെ ഫലങ്ങളാണ് അവരുടെ ഗതി നിര്‍ണയിക്കുക. രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമുകള്‍ക്ക് 2 വീതം മത്സരങ്ങള്‍ ഇനിയുമുണ്ട്. രാജസ്ഥാനും കൊല്‍ക്കത്തയും അവരുടെ രണ്ട് മത്സരങ്ങളില്‍ ഒന്നെങ്കിലും തോല്‍ക്കണം. മാത്രമല്ല നെറ്റ്റണ്‍റേറ്റും നിര്‍ണായകമാണ്. ലഖ്നൗവിനെതിരെ പഞ്ചാബ് തോറ്റാല്‍ അവര്‍ 13 പോയിന്റില്‍ തന്നെ നില്‍ക്കും. ഇതോടെ പുറത്തേക്കുള്ള വഴി തെളിയും. അല്ലെങ്കില്‍ മറ്റുടീമുകളുടെ പ്രകടനം നിര്‍ണായകമാകും. 16 പോയിന്റുമായി രാജസ്ഥാന് ക്വാളിഫൈ ചെയ്യാന്‍ അവസരം ഇനിയുമുണ്ട്. രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നു. ലഖ്നൗ, മുംബൈ ടീമുകള്‍ക്കെതിരായ ഈ മത്സരങ്ങള്‍ ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം. ചെന്നൈയ്ക്ക് ഇനി സാധ്യത വളരെ കുറവാണ്. ഗുജറാത്തിനെതിരായ അവസാന മത്സരം ജയിച്ചാലും 14 പോയിന്റ് മാത്രമേ അവര്‍ക്ക് നേടാനാകൂ. ഇതുവെച്ച് ചെന്നൈയ്ക്ക് മുന്നേറണമെങ്കില്‍ അടുത്ത രണ്ടുകളിയിലും രാജസ്ഥാന്‍ തോല്‍ക്കണം.

അതേമസമയം, പഞ്ചാബും തോല്‍ക്കേണ്ടതുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിന് പ്ലേ ഓഫിലെത്താന്‍ അടുത്ത മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിക്കണം. മാത്രമല്ല, പഞ്ചാബ് തോല്‍ക്കണം. രാജസ്ഥാനെയും ചെന്നൈയെയും എതിരാളികള്‍ വീഴ്ത്തണം. കൊല്‍ക്കത്തയ്ക്കും നിര്‍ണായകമാണ് പോരാട്ടങ്ങള്‍. ശേഷിക്കുന്ന രണ്ടുമത്സരങ്ങള്‍ ജയിക്കുന്നതോടൊപ്പം അടുത്ത രണ്ടുകളിയില്‍ ഒന്നില്‍ രാജസ്ഥാന്‍ തോല്‍ക്കണം. പഞ്ചാബിനെ ലഖ്‌നൗ തോല്‍പ്പിക്ക്ണം. മറ്റു മത്സങ്ങളെക്കൂടി ആശ്രയിച്ചാകും കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍.

content highlights: Only one seat remains; Five teams waiting for the IPL playoffs

dot image
To advertise here,contact us
dot image