പ്രവാസ ലോകത്ത് അത്ഭുതം രചിച്ച ആലപ്പുഴക്കാരൻ; ആ​ഗോള പെർഫ്യൂം ബ്രാൻഡിന്റെ തലപ്പത്തെ മലയാളി

കൈയ്യില്‍ കാര്യമായ മൂലധം ഇല്ലാതിരുന്നിട്ടും സ്വന്തം ബിസിനസ് എന്ന മോഹം എപ്പോഴും മനസില്‍ സൂക്ഷിച്ചു

പ്രവാസ ലോകത്ത് അത്ഭുതം രചിച്ച ആലപ്പുഴക്കാരൻ; ആ​ഗോള പെർഫ്യൂം ബ്രാൻഡിന്റെ തലപ്പത്തെ മലയാളി
dot image

കഠിനാധ്വാനത്തിലൂടെ പ്രവാസലോകത്ത് ആരെയും അത്ഭുതപ്പെടുത്ത വിജയഗാഥ രചിച്ച ജീവിത കഥയാണ് മലയാളിയായ ഷിബി തമ്പിയുടേത്. ആലപ്പുഴ സ്വദേശിയായ ഈ പ്രവാസി സംരഭകന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കോറല്‍ പെര്‍ഫ്യൂം എന്ന ബ്രാന്റ് ആഗോള തലത്തില്‍ തന്നെ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. 30 ഷേറൂമുകളാണ് ഇപ്പോള്‍ കോറലിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ ദുബായിലും ഇന്ത്യയിലും പെര്‍ഫ്യൂം നിര്‍മാണ ഫാക്ടറിയും പ്രവര്‍ത്തിച്ചുവരുന്നു. 13-ാം വാര്‍ഷികാഘോഷങ്ങളുടെ നിറവില്‍ കൂടിയാണ് ഇപ്പോള്‍ ഈ സ്ഥാപനം.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്ന ഗ്രാമത്തില്‍ നിന്ന് ഷിബി തമ്പി എന്ന ചെറുപ്പക്കാരന്‍ ദുബായില്‍ വിമാനമിറങ്ങുമ്പോള്‍ കൈയ്യില്‍ ആകെ ഉണ്ടായിരുന്നത് 110 ദിര്‍ഹം മാത്രം. ഒരു പെര്‍ഫ്യൂം കമ്പനിയില്‍ സെയില്‍സ്മാനായി തുടക്കം. കൈയ്യില്‍ കാര്യമായ മൂലധം ഇല്ലാതിരുന്നിട്ടും സ്വന്തം ബിസിനസ് എന്ന മോഹം എപ്പോഴും മനസില്‍ സൂക്ഷിച്ചു. പിന്നെ രാവും പകലും അതിനു വേണ്ടി അധ്വാനിച്ചു. ഒടുവില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജോലി ഉപേക്ഷിച്ച് ആ വലിയ സ്വപ്നത്തിലേക്ക് ചുവടുവെച്ചു. അവിടെയാണ് കോറല്‍ പെര്‍ഫ്യൂം എന്ന ആഗോള ബ്രാന്റിന്റെ ചരിത്രം തുടങ്ങുന്നത്. ഇന്ന് മുപ്പത് ഷോറൂമുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുഗന്ധം പരത്തുകയാണ് കോറല്‍ പെര്‍ഫ്യൂംസ്.

മികച്ച ഗുണനിലവാരം. പിന്നെ ഏത് സാധാരക്കാരനും താങ്ങാവുന്ന വില. അതാണ് വളരെ വേഗം കോറല്‍ പെര്‍ഫ്യൂം ജനങ്ങളുടെ ഇഷ്ട ബ്രാന്റായി മാറിയതിന് പിന്നിലെ രഹസ്യം. ഓരോ ബോട്ടിലുലുണ്ട് വിശ്വാസത്തിന്റെ ഗുണമേന്മ. ഓരോ സുഗന്ധത്തിലുമുണ്ട് മറക്കാനാകാത്ത വ്യക്തിത്വം. കഠിനാധ്വാനം ചെയ്യാനുളള മനസും പിന്നെ ചെയ്യുന്ന ജോലിയെക്കുറിച്ചുള്ള അറിവുമാണ് ഒരു ബിസനസില്‍ പ്രധാനമെന്ന് കൂടി പറയുകയാണ് ഈ സംരഭകന്‍. പുതിയതായി ബിസിനസ് മേഖലയിലേക്ക് വരുന്നവര്‍ക്ക് നല്‍കാനുള്ള പ്രധാന ഉപദേശവും ഇതുതന്നെയാണ്.

കോറല്‍ പെര്‍ഫ്യൂം എന്ന ബ്രാന്റിനെ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഷിബി തമ്പി. അതിന് വേണ്ടി ഇപ്പോഴും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നു. യുഎസ്, യുകെ, ഫിലിപ്പൈന്‍സ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മനസുകളെ കീഴടക്കുന്ന സുഗന്ധത്തിന്റെ മാന്തികതയുമായി കോറല്‍ പെര്‍ഫ്യൂമിന്റെ ഷോറുകള്‍ ഉടന്‍ തുറക്കും.

Content Highlights: A native of Alappuzha has earned recognition in the expatriate business world after reaching a leadership position in an international perfume brand. The achievement is being celebrated as a proud moment for the Malayali community abroad.

dot image
To advertise here,contact us
dot image