'സീസണില്‍ കുറേ താരങ്ങളെ നഷ്ടപ്പെട്ടു, എങ്കിലും മികച്ച പ്രകടനം നടത്തി' -തോല്‍വിക്കുശേഷം ചെന്നൈ ക്യാപ്റ്റന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്ലേ ഓഫ് സാധ്യത മങ്ങി

'സീസണില്‍ കുറേ താരങ്ങളെ നഷ്ടപ്പെട്ടു, എങ്കിലും മികച്ച പ്രകടനം നടത്തി' -തോല്‍വിക്കുശേഷം ചെന്നൈ ക്യാപ്റ്റന്‍
dot image

അഞ്ചുതവണ ഐപിഎല്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇത്തവണ പ്ലേ ഓഫിലേക്കെത്താനുള്ള സാധ്യത ഇനി വളരെ കുറച്ചുമാത്രം. കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ മാത്രമാകും ഇനി പ്ലേ ഓഫ് സാധ്യത. പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സും സാധ്യതാപ്പട്ടികയില്‍ മുന്‍നിരയിലുണ്ട്. ഹൈദരാബാദിനെതിരായ അഞ്ചുവിക്കറ്റിന്റെ തോല്‍വി ടീമിന് ആഘാതമായി. ഒരു ഓവര്‍ ബാക്കിനില്‍ക്കെയാണ് ടീമിന്റെ തോല്‍വി.

'ഈ സീസണില്‍ ചെന്നൈയ്ക്ക് ഒട്ടേറെ മികച്ച കളിക്കാരെ നഷ്ടപ്പെട്ടുവെന്ന്' ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് മത്സര ശേഷം പറഞ്ഞു. എങ്കിലും തന്റെ ടീമിലെ ഓരോ കളിക്കാരും മികച്ച പ്രകടനമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയ റുതുരാജ് ഗെയ്ക്വാദ്, ടീമംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. കിട്ടിയ അവസരങ്ങളെ മുതലെടുക്കാന്‍ തങ്ങള്‍ക്ക് പറ്റിയില്ലെന്നും മികച്ച പോരാട്ടമായിരുന്നു ഇതെന്നും ഗെയ്ക്വാദ് പറയുന്നു. ടൂര്‍ണമെന്റില്‍ തിളങ്ങിയ സഞ്ജു സാംസണിനെ ഗെയ്ക്വാദ് പ്രശംസിച്ചു. സീസണിലുടനീളം അദ്ദേഹത്തിന് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനായെന്നും അദ്ദേഹം പറഞ്ഞു. 'സഞ്ജു ഞങ്ങള്‍ക്കുവേണ്ടി നന്നായി കളിക്കുന്നുണ്ട്. അതിനിടെയിലും ഞങ്ങള്‍ക്ക് ചില പ്രധാന കളിക്കാരെ നഷ്ടമായി. അത് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു' -ഗെയ്ക്വാദ് പറഞ്ഞു. ചെന്നൈ ആരാധകരില്‍നിന്നുള്ള പിന്തുണയ്ക്കും ഗെയ്ക്വാദ് നന്ദി പറഞ്ഞു. എല്ലായ്‌പ്പോഴുമുള്ള നിറഞ്ഞ പിന്തുണയാണിതെന്നും മുന്‍വര്‍ഷത്തേക്കാള്‍ മികച്ച പിന്തുണയാണ് ഇത്തവണ ലഭിച്ചതെന്നും ഗെയ്ക്വാദ് കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റര്‍മാര്‍ക്കും ബൗളിങ് നിരയ്ക്കും കാര്യമായി തിളങ്ങാനായില്ല. ചെന്നൈ നിരയില്‍ ഡെവാള്‍ഡ് ബ്രെവിസും (44), കാര്‍ത്തിക് ശര്‍മയും (32) പിടിച്ചുനിന്നു. സഞ്ജു സാംസണ്‍ (27), ശിവം ദുബെ (26) എന്നിവരും പൊരുതി. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ഉര്‍വില്‍ പട്ടേല്‍ എന്നിവര്‍ നിരാശപ്പെടുത്തി. ബൗളര്‍മാരും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചില്ല. അന്‍ഷുല്‍ കംബോജ് സ്‌കോര്‍ വഴങ്ങിയത് ചെന്നൈയ്ക്ക് തിരിച്ചടിയായി.

content highlights: Lost many players this season, yet performed well: Chennai captain after the defeat

dot image
To advertise here,contact us
dot image