

യുവതാരനിരയെ അണിനിരത്തി സജിൽ മമ്പാട്ട് സംവിധാനം ചെയ്ത സിനിമയാണ് ഡർബി. സോഷ്യൽ മീഡിയയിൽ കസറിയ താരങ്ങളും മലയാളത്തിലെ യുവ താരങ്ങളും ഒത്തുചേരുന്ന ഡർബി തിയേറ്ററിൽ ഭേദപ്പെട്ട വിജയം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.
ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ് എന്നീ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ആണ് സിനിമ സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. മെയ് 15 ന് ആണ് സിനിമ ഒടിടിയിലേക്ക് എത്തുന്നത്. മൂന്ന് വർഷത്തെ ക്യാംപസ് ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങിയ ചിത്രത്തിൽ ഇന്നത്തെ യുവത്വത്തിന്റെ പ്രണയവും സൗഹൃദവും പിണക്കവും ഇണക്കവും ഒക്കെ ഗംഭീര രീതിയിൽ ഒരു കംപ്ലീറ്റ് എന്റർടൈനറായി സജിൽ മമ്പാട്ട് അവതരിപ്പിക്കുന്നു.ഡർബിയുടെ ഛായാഗ്രഹണം ആമേൻ , ഗുഡ് ബാഡ് അഗ്ലി, മാർക്ക് ആന്റണി തുടങ്ങി മുപ്പതില്പരം തെന്നിന്ത്യൻ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദ് രാമാനുജനാണ്.
ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ഗംഭീര പ്രകടനമാണ് ഡർബിയിൽ ഓരോ യുവതാരങ്ങളും സമ്മാനിച്ചത്. ആദം സാബിക്ക്,സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ ചിത്രത്തിലെ ഒരു പ്രധാന റോളിൽ എത്തുന്നു.
Malayalam film #Derby (2026) by #SajilMampad, premieres May 15th on @PrimeVideoIN @manorama_max & @SimplySouthApp.
— CinemaRare (@CinemaRareIN) May 13, 2026
Ft. Adam Sabiq, Ameen, Hari Sivaram, Rish NK, Anu, Jasnya, Sagar Surya, Franco Francis & Siva Raaj. pic.twitter.com/9SFNZc1tPz
ഡർബിയുടെ മറ്റു അണിയറ പ്രവർത്തകർ ഇവരാണ്: ഡി.ഒ.പി : അഭിനന്ദൻ രാമനുജം, തിരക്കഥ : സഹ്‌റു സുഹ്റ, അമീർ സുഹൈൽ, എഡിറ്റിംഗ് : ആർ. ജെറിന്‍, സ്ക്രിപ്റ്റ് കൺസൾട്ടന്റ് : ഷർഫു, പ്രൊഡക്ഷൻ ഡിസൈനർ : അർഷാദ് നക്കോത്ത്, ആക്ഷൻ : തവസി രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജമാൽ വി ബാപ്പു, കലാസംവിധാനം : അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ : നജീർ നസീം, മേക്കപ്പ് : റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനർ : നിസ്സാർ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : രജിൽ കെയ്‌സി, കൊറിയോഗ്രാഫി : റിഷ്ധാൻ അബ്ദുൽ റഷീദ്, സൗണ്ട് ഡിസൈൻ : കിഷൻ മോഹൻ, സൗണ്ട് മിക്സ് : എം ആർ രാജകൃഷ്ണൻ,സ്റ്റിൽസ് : എസ്.ബി.കെ ഷുഹൈബ്, കെ.കെ അമീൻ, സ്റ്റുഡിയോ : സപ്താ റെക്കോർഡ്സ്, ഡിഐ: സപ്താ വിഷൻ. കളറിസ്റ്റ് : കെ എസ് രാജശേഖരൻ ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : മെഹ്ബൂബ്, വി.എഫ്.എക്സ് : ഫോക്സ്‌ഡോട്ട് മീഡിയ, ടൈറ്റിൽ ഡിസൈൻ : കൃഷ്ണ പ്രസാദ് കെ.വി, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്‌സ്, പി.ആർ.ഒ & മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
Content Highlights: Derby movie OTT streaming date announced