ഓറഞ്ച് ക്യാപിനായി അടിയോടടി; സുദർശനിൽ നിന്ന് തിരിച്ചുവാങ്ങി ക്ലാസൻ; സഞ്ജുവിനെ തൊടാനാവാതെ ഇഷാൻ

ഹെന്‍റിച്ച് ക്ലാസനെ പിന്നിലാക്കിയായിരുന്നു 501 റണ്‍സുമായി സുദര്‍ശന്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

ഓറഞ്ച് ക്യാപിനായി അടിയോടടി; സുദർശനിൽ നിന്ന് തിരിച്ചുവാങ്ങി ക്ലാസൻ; സഞ്ജുവിനെ തൊടാനാവാതെ ഇഷാൻ
dot image

ഐപിഎല്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന് മണിക്കൂറുകള്‍ക്കകം അത് നഷ്ടമായി. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 62 റണ്‍സുമായി ഗുജറാത്തിന്‍റെ ടോപ് സ്കോററായതോടെയാണ് സീസണില്‍ ആദ്യമായി 500 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്ററായി സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ് തലയിലണിഞ്ഞത്. ഹെന്‍റിച്ച് ക്ലാസനെ പിന്നിലാക്കിയായിരുന്നു 501 റണ്‍സുമായി സുദര്‍ശന്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

എന്നാല്‍ ഗുജറാത്ത് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് അടിതെറ്റി വീണെങ്കിലും 16 പന്തില്‍ 14 റണ്‍സെടുത്ത് ഹെന്‍റിച്ച് ക്ലാസന്‍ ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചു. 12 മത്സരങ്ങളില്‍ 508 റണ്‍സുമായാണ് ക്ലാസന്‍ ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചത്.

ഗുജറാത്തിനെതിരെ ആറ് റണ്‍സ് മാത്രമെടുത്ത് പുറത്തായ ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ ഓറഞ്ച് ക്യാപ് സ്വന്തമാക്കാനുള്ള സുവര്‍ണാവസരംസരം നഷ്ടമാക്കി. 481 റണ്‍സുമായി മൂന്നാം സ്ഥാനത്താണ് അഭിഷേക് ഇപ്പോള്‍.

477 റണ്‍സുള്ള ഡല്‍ഹി ഓപ്പണര്‍ കെ എൽ രാഹുലാണ് റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്ത്. ഹൈദരാബാദിനെതിരെ തിളങ്ങിയിരുന്നെങ്കില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്ന ഗുജറാത്ത് നായകന്‍ ശുഭ്മാൻ ഗില്ലും ഇന്നലെ നിരാശപ്പെടുത്തി. 7 പന്തില്‍ 5 റണ്‍സെടുത്ത് പുറത്തായ ഗില്‍ 467 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ അഞ്ചാമതാണ്.

440 റണ്‍സുള്ള രാജസ്ഥാന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയാണ് ആറാം സ്ഥാനത്ത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ 430 റണ്‍സുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.

ഗുജറാത്തിനെതിരെ തിളങ്ങിയിരുന്നെങ്കില്‍ സഞ്ജുവിനെ മറികടന്ന് മുന്നേറാന്‍ അവസരമുണ്ടായിരുന്ന ഹൈദരാബാദിന്‍റെ ഇഷാന്‍ കിഷന്‍ 420 റണ്‍സുമായി എട്ടാം സ്ഥാനത്താണ്. 415 റണ്‍സുള്ള കൂപ്പര്‍ കൊണോലി ഒമ്പതാം സ്ഥാനത്തും 392 റണ്‍സുള്ള ശ്രേയസ് അയ്യര്‍ പത്താം സ്ഥാനത്തുമാണ്.

content highlights: ipl 2026 orange cap most runs batter highest indian premier league cricket

dot image
To advertise here,contact us
dot image