

ഐ പി എൽ 2026 സീസണിൽ 500 കടക്കുന്ന ആദ്യ താരമായി സായ് സുദർശൻ. 12 മത്സരങ്ങളിൽ നിന്ന് 501 റൺസാണ് താരം നേടിയിട്ടുള്ളത്. ഇന്ന് എസ് ആർ ച്ചിനെതിരെ നേടിയത് 44 പന്തിൽ 61 റൺസ്. രണ്ട് സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.
കഴിഞ്ഞ സീസണിലും 15 മത്സരങ്ങളിൽ നിന്ന് 759 റൺസ് നേടിയ സുദർശനായിരുന്നു ഓറഞ്ച് ക്യാപ് ജേതാവ്. 2024 ലും അഞ്ഞൂറ് കടന്ന താരം അതിന് മുമ്പുള്ള സീസണിലും കിട്ടിയ അവസരങ്ങളിൽ റൺസ് അടിച്ചുകൂട്ടി.
മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. സായിക്ക് പുറകെ വാഷിങ്ടൺ സുന്ദറും ഫിഫ്റ്റി നേടി. 33 പന്തിൽ ഒരു സിക്‌സറും ഏഴ് ഫോറുകളും അടക്കം 50 റൺസാണ് നേടിയത്. നിഷാന്ത് സിന്ധു 14 പന്തിൽ 22 റൺസും നേടി.
ഹൈദരാബാദിനായി സാഖിബ് ഹുസൈനും പ്രഫുൽ ഹിംഗെയും രണ്ട് വിക്കറ്റ് വീതം നേടി.
Content highlight:i p l 2026 sai sudarshan first batter to cover 500 runs